Thursday, 17 July 2014

പരിസ്ഥിതി സൗഹദൃമെങ്കില്‍ ആറന്മുളയില്‍ വിമാനത്താവളം വരും: ഉമ്മന്‍ചാണ്ടി.

തിരുവനന്തപുരം : പരിസ്ഥിതി സൗഹൃദമാണെങ്കില്‍ ആറന്മുള വിമാനത്താവളം യാഥാര്‍ഥ്യമാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു.

വിമാനത്താവളത്തിനുള്ള അനുമതി നേടേണ്ടത് വിമാനത്താവള കമ്പനിയാണ്. ആറന്മുളയിലെ ജനങ്ങളുടെ വിധി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചറിഞ്ഞതാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

വിമാനത്താവളത്തിന് ലഭിച്ച പാരിസ്ഥിതിക അനുമതി അടുത്തിടെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. 2013 നവംബര്‍ 18ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതിയാണ് ജസ്റ്റിസ് എം. ചൊക്കലിംഗവും ഡി.ആര്‍. നാഗേന്ദ്രനുമുള്‍പ്പെട്ട ബെഞ്ച് റദ്ദാക്കിയത്.

ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് പദ്ധതിയുടെ നടത്തിപ്പുകാരായ കെ.ജി.എസ്. ഗ്രൂപ്പിന് െ്രെടബ്യൂണല്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

No comments:

Post a Comment

Contact Form

Name

Email *

Message *