തിരുവനന്തപുരം: ഇരുപത്തിമൂന്ന് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ
വനിതാ പോലീസിന്റെ പദവി അസിസ്റ്റന്റ് ഇന്‍സ്‌പെക്ടറായി ഉയര്‍ത്തുമെന്ന്
മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആരോഗ്യവകുപ്പുമായി സഹകരിച്ച്
പോലീസുകാര്‍ക്കായി നടപ്പാക്കുന്ന സൗജന്യ ആരോഗ്യ ക്ലിനിക്കുകളുടെ സംസ്ഥാനതല
ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പലപ്പോഴും ഒരു തസ്തികയിലിരുന്ന് പെന്‍ഷന്‍ പറ്റുന്ന സ്ഥിതിയാണ് വനിതാ പോലീസുകാര്‍ക്കുള്ളത്. ഇതില്‍ മാറ്റം വരുത്താനാണ് ഇവരുടെ പദവി അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ആയി ഉയര്‍ത്തുന്നത്. എസ്.ഐ നിയമനത്തില്‍ വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കും. ആഗസ്ത് മുതല്‍ എല്ലാ പോലീസുകാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. അന്‍പതിനായിരത്തോളം പോലീസുകാര്‍ക്ക് പദ്ധിയുടെ പ്രയോജനം ലഭിക്കും. പ്രീമിയം തുക മുഴുവന്‍ സര്‍ക്കാര്‍ അടയ്ക്കും. എട്ട് മണിക്കൂര്‍ ജോലിയെന്നത് എല്ലാ സ്റ്റേഷനുകളിലും നടപ്പാക്കും. എല്ലാ സ്റ്റേഷനുകളിലെയും ഒഴിവുകള്‍ നികത്താന്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് യോഗത്തില്‍ അധ്യക്ഷനായ മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജമീല, എ.ഡി.ജി.പി എം.എന്‍. കൃഷ്ണമൂര്‍ത്തി, എന്‍.ആര്‍.എച്ച്.എം ഡയറക്ടര്‍ മിന്‍ഹാജ് ആലം, ആരോഗ്യ കേരളം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. എന്‍. ശ്രീധര്‍, ഡി.സി.പി അജിതാ ബീഗം, കൗണ്‍സിലര്‍മാരായ ആര്‍. ഹരികുമാര്‍, കുമാരി പദ്മനാഭന്‍, ഡി.എം.ഒ ഡോ. കെ.എം. സിറാബുദ്ദീന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ. ഫസീലത്ത് ബീവി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. ഉണ്ണികൃഷ്ണന്‍, എന്‍.സി.ഡി നോഡല്‍ ഓഫീസര്‍ ഡോ. ബിപിന്‍ കെ. ഗോപാല്‍, പൊതുജനാരോഗ്യം അഡീഷണല്‍ ഡയറക്ടര്‍ ഡോ. എ.എസ്. പ്രദീപ്കുമാര്‍, ഡോ. ആര്‍.ഡി. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പോലീസ് സേനാംഗങ്ങള്‍ക്കായി നടത്തിയ ആരോഗ്യ പരിശോധനാക്ലൂനിക്കിന്റെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി വി.എസ്. ശിവകുമാര്‍, ഡി.ജി.പി കെ.എസ്.ബാലസുബ്രഹ്മണ്യന്‍, എ.ഡി.ജി.പി എം.എന്‍. കൃഷ്ണമൂര്‍ത്തി, ഡി.സി.പി അജിതാബീഗം, കമ്മീഷണര്‍ എച്ച്.വെങ്കിടേഷ് തുടങ്ങിയവര്‍ സമീപം

No comments:
Post a Comment