റായ്പൂര്‍: 22 കാരിയായ ഭൂമിക ജൂലായ് 24 എന്ന ദിനം ഇനി ഒരിക്കലും
മറക്കാനിടയില്ല. മൊബൈലില്‍ ഒരു സെല്‍ഫി എടുക്കാന്‍ ശ്രമിക്കവേ പാലത്തില്‍
നിന്നും പുഴയിലേക്ക് വീണ ഭൂമിക ഇന്ന് ജീവിച്ചിരിക്കുന്നത് ഭാഗ്യത്തിന്റെയും
നാട്ടുകാരുടെയും സമയോചിത ഇടപെടലും മൂലമാണ്.
ചത്തീസ്ഗഢിലെ റായ്പൂരിലാണ് സംഭവം. അട്ടാരി ഗ്രാമത്തില്‍ സഹോദരിയോടൊപ്പം രാവിലെ പുഴക്കരയിലെത്തിയതായിരുന്നു ഭൂമിക. കൈവശമുണ്ടായിരുന്ന മൊബൈലില്‍ പാലത്തില്‍ നിന്നുകൊണ്ട് ഖരൂണ്‍ പുഴക്കരയില്‍ നില്‍ക്കുന്ന സെല്‍ഫി എടുത്ത് ആസ്വദിക്കുകയായിരുന്നു ഭൂമിക. സെല്‍ഫിയില്‍ രസിക്കവേയാണ് കാല്‍തെറ്റി പുഴയിലേക്ക് പതിച്ചു.
പുഴയിലേക്ക് വീണ ഭൂമിക ഏഴ് കിലോമീറ്ററോളം ഒഴുകിപ്പോയെങ്കിലും നല്ല ഒഴുക്കുണ്ടായിരുന്നതിനാല്‍ മുങ്ങിപ്പോകാതെ രക്ഷപെട്ടു. മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഭൂമികയെ നാട്ടുകാര്‍ക്ക് രക്ഷിക്കാനായത്. അട്ടാരിയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.

No comments:
Post a Comment