കരുനാഗപ്പള്ളി : തഴവ വട്ടപ്പറമ്പില്‍ മന്ത്രവാദത്തിനിടെ യുവതിയെ
കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍കൂടി പിടിയിലായി. മന്ത്രവാദത്തിനു
വേണ്ട സഹായങ്ങള്‍ ചെയ്ത മുഹമ്മദ് അഷ്‌റഫ്, മുഹമ്മദ് അന്‍സാര്‍ എന്നിവരെയാണ്
പോലീസ് അറസ്റ്റുചെയ്തത്.
മന്ത്രവാദത്തിനിടെ സഹായിച്ചതിനും യുവതി മരിച്ചതറിഞ്ഞ് സിറാജുദ്ദീനെ രക്ഷപ്പെടാന്‍ സഹായിച്ചതിനുമാണ് ഇവരെ അറസ്റ്റുചെയ്തത്. മന്ത്രവാദിയായി ചമഞ്ഞ് യുവതിയെ കൊലപ്പെടുത്തിയ ആലപ്പുഴ നൂറനാട് സ്വദേശി സിറാജുദ്ദീനെ തിങ്കളാഴ്ച പോലീസ് അറസ്റ്റുചെയ്തിരുന്നു.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് മന്ത്രവാദ ചികിത്സയ്ക്കിടെ തഴവ വട്ടപറമ്പ് കണ്ണങ്കര കുറ്റിയില്‍വീട്ടില്‍ ഹസീന (27) കൊലചെയ്യപ്പെട്ടത്. കേസില്‍ ഹസീനയുടെ പിതാവ് ഹസന്‍കുഞ്ഞും മന്ത്രവാദിയുടെ സഹായി തൊടിയൂര്‍ പുലിയൂര്‍വഞ്ചി വടക്ക് ചെറുതോട്ടുവവീട്ടില്‍ അബ്ദുല്‍ കബീറും നേരത്തേ അറസ്റ്റിലായിരുന്നു.

No comments:
Post a Comment