Monday, 28 July 2014

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ജവാനെ പോലീസ് അറസ്റ്റ് ചെയ്തു.

നെയ്യാറ്റിന്‍കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ജവാനെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിപ്പുറം ചാണിക്കുഴി ആര്‍. ജെ. നിവാസില്‍ അനില്‍ജോയി (20) ആണ് അറസ്റ്റിലായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ഏപ്രിലില്‍ 15 കാരിയെ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. മിലിട്ടറിയില്‍ ജോലി ലഭിച്ച അനില്‍ജോയി അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു സംഭവമുണ്ടായത്. ഇതിനുശേഷം ഇയാള്‍ക്ക് ജമ്മുവില്‍ നിയമനം ലഭിച്ചിരുന്നു. പരാതിയെതുടര്‍ന്ന് കേസ്സെടുത്ത പോലീസ് മിലിട്ടറി ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് ഇതു സംബന്ധിച്ച പരാതി അയച്ചു.
മിലിട്ടറി ഉദ്യോഗസ്ഥര്‍ അനില്‍ജോയിയെ ചോദ്യം ചെയ്യുകയുണ്ടായി. തുടര്‍ന്ന് കഴിഞ്ഞ ദിവസം പാങ്ങോട് മിലിട്ടറി ക്യാമ്പിലേക്ക് ഇയാളെ കൊണ്ടുവരികയും ഞായറാഴ്ച നെയ്യാറ്റിന്‍കര പോലീസിന് കൈമാറുകയും ചെയ്തു. നെയ്യാറ്റിന്‍കര എസ്. ഐ. പി. വി. വിനേഷ്‌കുമാറും സംഘവുമാണ് അറസ്റ്റ് ചെയ്തത്.

No comments:

Post a Comment

Contact Form

Name

Email *

Message *