Saturday, 12 July 2014

ലോറി കുഴിയിലേയ്ക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; ഏഴുപേര്‍ക്ക് പരിക്ക്‌.

കരകുളം: നെടുമങ്ങാട് -പേരൂര്‍ക്കട റോഡില്‍ കരകുളത്ത് നിയന്ത്രണംവിട്ട മിനിലോറി കുഴിയിലേയ്ക്ക് വീണ് ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ലോറിക്ക് മുകളിലിരുന്ന് യാത്ര ചെയ്ത തെങ്കാശി താരകാപുരം സ്വദേശി മഹേന്ദ്രന്‍ (27) ആണ് മരിച്ചത്.

തെങ്കാശി സ്വദേശികളായ കാര്‍ത്തിക് (35), സൗന്ദരപാണ്ടി (55), കുമാര്‍ (26), മാരാരിക്കുളം സ്വദേശി ബെന്നിജോസഫ് (50) എന്നിവര്‍ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോേളജ് ആശുപത്രിയില്‍ ചികിത്സയിലാണ് . വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കരകുളം എസ്.ബി.ടി ക്ക് മുന്നിലാണ് അപകടം. കെ.എസ്.ഇ.ബിക്കായി കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. കല്ലയം-ഏണിക്കര റോഡില്‍നിന്ന് വന്ന ലോറി നെടുമങ്ങാട് ഭാഗത്തേയ്ക്ക് തിരിയുന്നതിനിടയില്‍ ബ്രേക്ക് കിട്ടാതെ കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. അമിതവേഗതയില്‍ കുഴിയിലേയ്ക്ക് ഓടിയിറങ്ങിയ വണ്ടി ഒരു ബൈക്കിനെയും തട്ടിതെറിപ്പിച്ചു. ബൈക്ക് യാത്രക്കാരായ മൂന്നുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ടവര്‍ നിര്‍മ്മാണത്തിന് കൊണ്ടുവന്ന ഇരുമ്പ് പാളങ്ങളാണ് വണ്ടിയിലുണ്ടായിരുന്നത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ ലോറിയുടെ പലഭാഗത്തുനിന്നും എടുത്താണ് ആശുപത്രിയിലെത്തിച്ചത്. ലോറി കുഴിയില്‍ താഴ്ന്നു പോകാതിരിക്കാനായി നാട്ടുകാര്‍ ലോറിയിലെ ഭാരം ഇറക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മരിച്ച മഹേന്ദ്രന്റെ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

No comments:

Post a Comment

Contact Form

Name

Email *

Message *