തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധി
പരിശോധനയ്ക്കുശേഷം അവ കണ്ടെത്തിയ അതേ നിലവറയില്‍ തന്നെ തിരിച്ചു
െവയ്ക്കാനുള്ള നടപടികളായി. നിധി ശേഖരം ശാസ്ത്രീയമായി അടച്ച്
ഭദ്രമാക്കിയാകും പെട്ടികളില്‍ സൂക്ഷിക്കുക. ശേഖരത്തിന്റെ ഭൂരിഭാഗവും
കണ്ടെത്തിയ ശ്രീ ഭണ്ഡാര നിലവറ(എ)യിലെ അമൂല്യ വസ്തുക്കളാണ് ആദ്യം
തിരിച്ചുെവയ്ക്കുന്നത്. എ നിലവറ അന്താരാഷ്ട്ര സുരക്ഷാ നിലവാരത്തിനനുസരിച്ച്
ശക്തിപ്പെടുത്തിക്കഴിഞ്ഞു. കണക്കെടുപ്പ് തുടങ്ങി മൂന്നു വര്‍ഷങ്ങള്‍ക്കു
ശേഷമാണ് ഇവ തിരിച്ച് നിലവറയിലേക്ക് മാറ്റുന്നത്.
2011 ജൂലായിലാണ് സുപ്രീം കോടതി ശാസ്ത്രീയമായ കണക്കെടുപ്പിനായി വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്. ക്ഷേത്രത്തിലെ ഭരതക്കോണ്‍ നിലവറ (ബി) ഒഴിച്ചുള്ള നിലവറകളിലെ മഹാനിധിയുടെ കണക്കെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു. ബി നിലവറ തുറക്കുന്നത് മൂന്നു വര്‍ഷം മുമ്പ് തന്നെ കോടതി തടഞ്ഞിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബി തുറക്കുന്ന കാര്യം ആലോചിക്കുമെന്നാണ് കോടതി പറഞ്ഞിരുന്നത്. അടുത്ത മാസം കോടതി കേസ് പരിഗണിക്കുന്നുണ്ട്. ശതകോടികളുടെ നിധിയില്‍ ഭൂരിഭാഗവും സൂക്ഷിച്ചിരുന്നത് എ യിലാണ്. ഇതില്‍ നിന്നും പരിശോധനയ്ക്ക് പുറത്തെടുത്ത അമൂല്യ വസ്തുക്കള്‍ സി നിലവറയിലാണ് പിന്നീട് സൂക്ഷിച്ചത്. എ നിലവറ ശക്തിപ്പെടുത്തുന്ന ജോലികള്‍ നടക്കുകയായിരുന്നു. ഇത് പൂര്‍ത്തിയായിട്ടുണ്ട്. ശേഖരം മാറ്റുന്ന കാര്യം ചര്‍ച്ചചെയ്യാനായി കോടതി നിയോഗിച്ച മൂന്നു സമിതികളുടെ സംയുക്ത യോഗം ചൊവ്വാഴ്ച ചേരുന്നുണ്ട്.
മൂല്യനിര്‍ണയത്തിന്റെ ചുമതലയുള്ള വിദഗ്ദ്ധ സമിതി, ഇതിന്റെ മേല്‍നോട്ട സമിതി, കോടതി പുതുതായി നിയോഗിച്ച ക്ഷേത്രഭരണസമിതി എന്നിവയാണ് യോഗം ചേര്‍ന്നത്. തത്കാലം ഓരോ വസ്തുക്കളും പെട്ടികളിലാക്കി എ നിലവറയിലേക്ക് മാറ്റും. നിലവറയിലെ അന്തരീക്ഷം നിലനിര്‍ത്തുന്നതിനുള്ള പദ്ധതികളും തയാറാക്കിയിട്ടുണ്ട്. ഉരുക്കും മറ്റ് സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ശക്തിപ്പെടുത്തിയ നിലവറയിലെ ചൂടും ഈര്‍പ്പവും സ്ഥിരമായി നിലനിര്‍ത്തണം. പൂര്‍ണമായും അമൂല്യവസ്തുക്കള്‍ ഇത്തരത്തില്‍ പായ്ക്ക് ചെയ്തുമാറ്റാന്‍ ആറുമാസത്തോളം വേണ്ടിവരുമെന്നാണ് വിദഗ്ദ്ധസമിതി കണക്കാക്കുന്നത്. ശാസ്ത്രീയമായ കണക്കെടുപ്പ് പൂര്‍ത്തിയായതിനാല്‍ ഈ സംഘത്തില്‍പ്പെട്ടവരാകും ഇത് ചെയ്യാനും ഉണ്ടാവുക.
ഹൈക്കോടതി ആദ്യം നിയോഗിച്ച മൂല്യനിര്‍ണയ സമിതി ബി നിലവറ തുറക്കാന്‍ ശ്രമിച്ചെങ്കിലും മൂന്നു വാതിലുകള്‍ മാത്രമേ തുറക്കാനായുള്ളൂ. നാലാമത്തെ വാതില്‍ തുറക്കാനായില്ല. ബി നിലവറ തുറന്നതിനു ശേഷമേ പരിശോധനയ്ക്ക് എത്ര സമയം വേണമെന്ന് നിശ്ചയിക്കാനാകൂ. എ, ബി നിലവറകളാണ് വര്‍ഷങ്ങളായി തുറക്കാതെ സൂക്ഷിച്ചിരുന്നത്. സി, ഡി, ഇ, എഫ് എന്നിവയിലെല്ലാം ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട ശേഖരങ്ങളും കാണിക്കകളുമാണ് കൂടുതല്‍. സ്ഥിരമായി സൂക്ഷിക്കാവുന്ന എല്ലാ സാങ്കേതിക സംവിധാനങ്ങളും ഒരുക്കിയാണ് അമൂല്യ സ്വത്തുക്കള്‍ എടുത്ത അതേ നിലവറകളിലേക്ക് തന്നെ തിരിച്ചുെവയ്ക്കുന്നത്. സ്വത്തുക്കള്‍ സൂക്ഷിക്കുന്നത് സംബന്ധിച്ച് അന്തിമ നിര്‍ദ്ദേശം നല്‍കേണ്ടത് സുപ്രീംകോടതിയാണ്.

No comments:
Post a Comment