തൃശ്ശൂര്‍: മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന സ്വിസ് പൗരന്‍
ജോനാഥന്‍ ബോണ്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാവോവാദി നേതാവായ
തളിക്കുളം വേളേക്കാട്ട് സിനോജിന്റെ അനുസ്മരണചടങ്ങില്‍
പങ്കെടുക്കാനെത്തിയപ്പോഴാണ് ബോണ്ടിനെ വലപ്പാട് പോലീസ്
കസ്റ്റഡിയിലെടുത്തത്. തൃപ്രയാറിലെ എസ്എന്‍ഡിപി യോഗം ഹാളില്‍ സംഘടിപ്പിച്ച
യോഗത്തില്‍ ജോനാഥന്‍ പ്രസംഗിക്കുകയുംചെയ്തിരുന്നു.
ടൂറിസ്റ്റ് വിസയിലാണ് ഇയാള്‍ കേരളത്തിലെത്തിയത്. കണ്ണൂരില്‍നിന്ന് അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്നലെയാണ് ബോണ്ട് തൃപ്രയാറിലെത്തിയത്. മാവോവാദി നേതാവിന്റെ അനുസ്മരണ ചടങ്ങില്‍ പ്രസംഗിച്ചതിനും പാസ്‌പോര്‍ട്ട് ചട്ടങ്ങള്‍ ലംഘിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളുടെ കൈവശം പാസ്‌പോര്‍ട്ട് ഇല്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു. പോലീസ് ചോദ്യംചെയ്തുവരികയാണ്.
അതിനിടെ, സിനോജിന്റെ അനുസ്മരണചടങ്ങുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റ് പരിസരം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതെക്കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞമാസം ആന്ധ്രയിലെ വനത്തില്‍ ബോംബ് നിര്‍മാണത്തിനിടെയാണ് സിനോജ് കൊല്ലപ്പെട്ടത്.

No comments:
Post a Comment