കൊച്ചി: സര്‍ക്കാര്‍ മൂന്നാറില്‍ നടത്തിയ കൈയേറ്റം ഒഴിപ്പിക്കലിന്
ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ദൗത്യസംഘം ഏറ്റെടുത്ത ഭൂമി
തിരിച്ചുനല്‍കാന്‍ ഹൈക്കോടതി ഗ്രീന്‍ ബെഞ്ച് ഉത്തരവിട്ടു.
ദൗത്യസംഘത്തിന്റെ നടപടി ചോദ്യം ചെയ്ത് മൂന്നാര്‍ വുഡ്‌സ്, ക്ലൗഡ്-9, അബാദ്
എന്നീ റിസോര്‍ട്ടുകള്‍ നല്‍കിയ ഹര്‍ജികളിലാണ് ഉത്തരവ്. പള്ളിവാസല്‍
വില്ലേജിലെ മൂന്നാര്‍ വുഡ്‌സിന്റെ 2.84 ഏക്കര്‍, ചിന്നക്കനാലിലെ ക്ലൗഡ്
നയണ്‍ റിസോര്‍ട്ട്, അവരുടെ ഒരു ഹെക്ടറിലേറെ വരുന്ന സ്ഥലം എന്നിവ
ഏറ്റെടുത്ത നടപടിയും ആനവിരട്ടിയിലെ അബാദിന്റെ 40.47 ആര്‍ സ്ഥലത്തിന്റെ
പട്ടയം റദ്ദു ചെയ്ത നടപടിയും ഹൈക്കോടതി റദ്ദാക്കി.
ക്ലൗഡ് നയണ്‍ റിസോര്‍ട്ട് പൊളിച്ചതിന് താത്കാലിക നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്‍കണം. 15 കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്. ഒരു മാസത്തിനകം ഭൂമി തിരിച്ചു കൊടുക്കണം. ഏലം കൃഷിക്ക് നല്‍കിയ ഭൂമി പാട്ടവ്യവസ്ഥയുടെ ലംഘനമാരോപിച്ച് തിരിച്ചെടുക്കാന്‍ കളക്ടര്‍ക്ക് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. 1939-ലെ തിരുവിതാംകൂര്‍ ഏലച്ചട്ട നിയമം നിലവിലില്ലാത്തപ്പോള്‍, എന്ത് അധികാരമുപയോഗിച്ചാണ് സ്ഥലം ഏറ്റെടുത്തതെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ അനാവശ്യ ധൃതി കാണിച്ചു. കേരള ലാന്‍ഡ് അസൈന്‍മെന്റ് റൂള്‍ വന്നതോടെ ഏലച്ചട്ട നിയമം കാലഹരണപ്പെട്ടു.
ഏറ്റെടുക്കല്‍ നിയമ വിരുദ്ധമാണെന്നും ഏലച്ചട്ട നിയമം നിലവിലില്ലാത്തതിനാല്‍ കളക്ടര്‍ക്ക് അതിന് അധികാരമില്ലെന്നും മൂന്നാര്‍ വുഡ്‌സിന്റെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. കെട്ടിടം പൊളിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്നും കോടതിച്ചെലവായി അന്നത്തെ ജില്ലാ കളക്ടര്‍ 15,000 രൂപ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയില്ലെന്നു കാണിച്ചാണ് പരാതിക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് അംഗീകരിച്ച ഡിവിഷന്‍ ബെഞ്ച്, കേസില്‍ കളക്ടര്‍ കക്ഷിയല്ലാത്തതിനാല്‍ കോടതിച്ചെലവ് സര്‍ക്കാറാണ് നല്‍കേണ്ടതെന്ന് നിര്‍ദ്ദേശിച്ചു. മറ്റ് എല്ലാ നിര്‍ദ്ദേശങ്ങളും ശരിവെച്ചു.
ഭൂമിയില്‍ അവകാശം നല്‍കിക്കൊണ്ടുള്ള രേഖയുള്ളപ്പോള്‍ സര്‍ക്കാര്‍ അനുമതിയോടെ കെട്ടിടം നിര്‍മിക്കുന്നതിന് വിലക്കില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. മുന്‍കൂര്‍ ഉത്തരവ് നല്‍കാതെ ക്ലൗഡ് നയണ്‍ റിസോര്‍ട്ട് പൊളിച്ചതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവേയാണ് ഇങ്ങനെ പറഞ്ഞത്. നിയമ വിരുദ്ധമായ നിര്‍മാണ പ്രവര്‍ത്തനത്തില്‍ നഷ്ടം വന്നാല്‍ ഉടമസ്ഥന് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്ന സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്തു കൂടിയായിരുന്നു ഹര്‍ജി. റിസോര്‍ട്ട് പൊളിച്ചതിലൂടെ നഷ്ടം നേരിട്ടതിന് ശരിയായ തെളിവില്ലാത്തതിനാലാണ് താത്കാലിക നഷ്ടപരിഹാരം കോടതി അനുവദിച്ചത്.

No comments:
Post a Comment