നെയ്യാറ്റിന്‍കര: വികലാംഗര്‍ക്കുവേണ്ടിയുളള പ്രത്യേക
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് വിവിധ കാരണങ്ങളാല്‍
രജിസ്‌ട്രേഷന്‍ റദ്ദായി സീനിയോറിറ്റി നഷ്ടമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 1993
ജനവരി ഒന്നുമുതല്‍ 2014 ജൂണ്‍ 21 വരെയുള്ള സീനിയോറിറ്റി നിലനിര്‍ത്തി
രജിസ്‌ട്രേഷന്‍ പുനഃസ്ഥാപിക്കാം. ഈ കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍
കഴിയാത്തവര്‍ക്ക് തനതു സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍
പുതുക്കുന്നതിന് ആഗസ്ത് 31 വരെ സമയം ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍
ഉത്തരവായി. ഈ അവസരം വിനിയോഗിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് മറ്റൊരവസരം
ലഭിക്കുന്നതല്ലെന്ന് സബ് റീജണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
No comments:
Post a Comment