Thursday, 17 July 2014

മില്‍മ പാല്‍വില ലിറ്ററിന് മൂന്നുരൂപ കൂട്ടി.

കോഴിക്കോട് : മില്‍മ പാല്‍വില ലിറ്ററിന് മൂന്ന് രൂപ കൂട്ടി. പുതുക്കിയ വില തിങ്കളാഴ്ച നിലവില്‍ വരും.

വില വര്‍ധിപ്പിക്കണമെന്ന് മൂന്ന് മേഖലാ യൂണിയനുകളുടെയും മില്‍മയുടെയും എം.ഡിമാരുടെ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലിറ്ററിന് മൂന്ന് രൂപവീതം വര്‍ധിപ്പിച്ചത്. ക്ഷീരകര്‍ഷകര്‍ക്ക് 2.40 രൂപ ലഭിക്കുമെന്നും മില്‍മ അറിയിച്ചു.


പുതുക്കിയ വിലയനുസരിച്ച് കൊഴുപ്പ് കുറഞ്ഞ മഞ്ഞ കവര്‍ പാലിന് ലിറ്ററിന് 35 രൂപയാകും. നിലവില്‍ 32 രൂപയാണ്. സമീകൃത കൊഴുപ്പുള്ള നീലക്കവര്‍ പാലിന് 38 രൂപയാകും. കൊഴുപ്പുള്ള ജഴ്‌സി പാലിന് 32ല്‍ നിന്ന് 35 രൂപയാകും.

ഏറ്റവും കൊഴുപ്പ് കൂടിയ പച്ചക്കവറിന് 35ല്‍ നിന്ന് 40 ആയും വര്‍ധിപ്പിക്കും. ഇതിനോടൊപ്പം മില്‍മയുടെ മറ്റ് ഉത്പന്നങ്ങളുടെയും വില വര്‍ധിപ്പിക്കും.

മില്‍മ സ്വയംഭരണ സ്ഥാപനമായതിനാല്‍ പാല്‍വില വര്‍ധിപ്പിക്കാനുള്ള അവകാശമുണ്ടെന്ന് ഹൈക്കോടതി 2011 ല്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്ന് ലിറ്ററിന് അഞ്ച് രൂപ കൂട്ടിയിരുന്നു.

സംസ്ഥാനത്ത് 12.50 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ വിതരണം ചെയ്യുന്നത്. ഇതില്‍ 10.50 ലക്ഷം ലിറ്ററാണ് ആഭ്യന്തരമായി സംഭരിക്കുന്നത്. നിലവില്‍ 27-28 രൂപയാണ് ക്ഷീരകര്‍ഷകര്‍ക്ക് മില്‍മ നല്‍കുന്നത്. എന്നാല്‍ ഉത്പാദന ചെലവ് 35 രൂപയാണെന്നാണ് എം.ഡിമാരുടെ കമ്മിറ്റി കണ്ടെത്തിയത്.

No comments:

Post a Comment

Contact Form

Name

Email *

Message *