Monday, 21 July 2014

മെട്രോയ്ക്ക് 1,170 കോടി: കാനറ ബാങ്കുമായി വായ്പാ കരാര്‍ ഒപ്പുെവച്ചു.

കൊച്ചി: കൊച്ചി മെട്രോ നിര്‍മാണത്തിന് വായ്പയ്ക്കുവേണ്ടി കാനറ ബാങ്കും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും (കെ.എം.ആര്‍.എല്‍.) കരാര്‍ ഒപ്പുെവച്ചു. 1,170 കോടി രൂപയാണ് കാനറ ബാങ്ക് വായ്പ നല്‍കുന്നത്. ഞായറാഴ്ച കെ.എം.ആര്‍.എല്‍. ഓഫീസില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ കെ.എം.ആര്‍.എല്‍. എം.ഡി ഏലിയാസ് ജോര്‍ജും കാനറ ബാങ്ക് സിഎംഡി ആര്‍.കെ. ദുബൈയുമാണ് കരാറൊപ്പിട്ടത്.


മെട്രോ നിര്‍മാണത്തിന് കാനറ ബാങ്കിന്റെ ഭാഗത്തു നിന്ന് നല്ല സമീപനമാണ് ലഭിക്കുന്നതെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. തിരുവനന്തപുരം, കോഴിക്കോട് മോണോ റെയില്‍ പദ്ധതികള്‍ക്കും വായ്പ നല്‍കാന്‍ ബാങ്ക് തയ്യാറാണെന്ന് കാനറ ബാങ്ക് സി.എം.ഡി. ആര്‍.കെ. ദുബൈ പറഞ്ഞു.

പത്തൊന്‍പതര വര്‍ഷമാണ് വായ്പ കാലയളവ്. ആദ്യ ഏഴ് വര്‍ഷം തിരിച്ചടവില്ല. 10.80 ശതമാനം പലിശ. 5181 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിലേക്കുള്ള ഒരു വിഹിതമാണ് കാനറ ബാങ്ക് നല്‍കുന്നത്. മെട്രോയുടെ ആദ്യഘട്ടത്തിലെ നിര്‍മാണത്തിനായി 1,527 കോടി രൂപയുടെ കരാര്‍ ഫ്രഞ്ച് വികസന ഏജന്‍സിയുമായി ഫിബ്രവരി മാസം ഒപ്പുെവച്ചിരുന്നു.

ഒപ്പുെവയ്ക്കല്‍ ചടങ്ങില്‍ കാനറ ബാങ്ക് ജനറല്‍ മാനേജര്‍ കെ.ആര്‍. ബാലചന്ദ്രന്‍, ഡി.എം.ആര്‍.സി. പ്രോജക്ട് ഡയറക്ടര്‍ പി. ശ്രീറാം, കെ.എം.ആര്‍.എല്‍. ഡയറക്ടര്‍ വേദമണി തിവാരി, ബി. ആനന്ദ്, സി.ജി. നായര്‍ എന്നിവര്‍ പങ്കെടുത്തു. കെ.എം.ആര്‍.എല്‍. ഡയറക്ടര്‍ ഫിനാന്‍സ്-എബ്രാഹം ഉമ്മന്‍ സ്വാഗതവും ഡയറക്ടര്‍-പ്രോജക്ട്‌സ് മഹേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Contact Form

Name

Email *

Message *