Saturday, 12 July 2014

ഹെല്‍മറ്റ് ഇല്ലാതെ പിടിയിലായത് 15 ലക്ഷം പേര്‍; മദ്യപിച്ചതിന് രണ്ടേകാല്‍ ലക്ഷവും.

തൃശ്ശൂര്‍: ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് കഴിഞ്ഞ വര്‍ഷം പോലീസ് പിടികൂടിയത് 15 ലക്ഷം പേരെ. മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായവര്‍ 2.27 ലക്ഷം. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വണ്ടിയോടിച്ചതിന് 27,496 പേരും കുടുങ്ങി. ഇതിനെല്ലാം കൂടി പിഴയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചത് 66.98 കോടി രൂപ. മോട്ടോര്‍ വാഹന വകുപ്പ് വിവരാവകാശ നിയമപ്രകാരം നല്‍കിയ രേഖകളിലാണ് ഈ വിവരങ്ങളുള്ളത്.

മൊബൈല്‍ ഉപയോഗത്തിന് ഈ വര്‍ഷം കൂടുതല്‍ പിടിയിലായത് കോഴിക്കോട്ടുകാരാണ്. 1300 പേര്‍. മലപ്പുറത്ത് 1083 പേരും തിരുവനന്തപുരത്ത് 933 പേരും പിടിയിലായി. കഴിഞ്ഞ വര്‍ഷം ഇക്കാര്യത്തില്‍ മുന്നില്‍ തിരുവനന്തപുരമായിരുന്നു - 7055 പേര്‍. മദ്യപിച്ച് വാഹനമോടിച്ചതിന് ഏറ്റവുമധികം പേര്‍ അറസ്റ്റിലായത് എറണാകുളത്താണ് - 13578 പേര്‍. കഴിഞ്ഞ വര്‍ഷവും 43,626 കേസ്സുകളുമായി എറണാകുളം തന്നെയായിരുന്നു മുന്നില്‍. ഇത്തരം കേസ്സുകള്‍ ഏറ്റവും കുറച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് വയനാട് ജില്ലയിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വിവരാവകാശ പ്രവര്‍ത്തകന്‍ തിരുവത്ര ഹാഷിമാണ് രേഖകള്‍ ശേഖരിച്ചത്.

No comments:

Post a Comment

Contact Form

Name

Email *

Message *