തെന്മല : തെന്മല ഡാമിന്റെ ചോര്‍ച്ചയടക്കമുള്ള പ്രശ്‌നങ്ങള്‍
പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ഐ.ഡി.അര്‍.ബി. സംഘത്തെ (ജലവിഭവ വകുപ്പിന്റെ രൂപകല്‍പ്പനാ ഗവേഷണ വിഭാഗം)
തടഞ്ഞുവച്ചു. സമരക്കാരെ വെട്ടിച്ച് ഡാമിനുള്ളില്‍ കടന്ന ചീഫ് എന്‍ജിനിയര്‍
മഹാനുദേവന്‍ മടങ്ങിയെത്തി ചര്‍ച്ചകള്‍ നടത്തിയശേഷമാണ് പ്രവര്‍ത്തകര്‍
പിന്മാറിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഐ.ഡി.ആര്‍.ബി. ചീഫ് എന്‍ജിനിയര്‍ മഹാനുദേവനെയും സംഘത്തെയും യൂത്ത് കോണ്‍ഗ്രസ്സുകാര്‍ തടയുമെന്ന് അഭ്യൂഹം പരന്നിരുന്നു. രാവിലെ മുതല്‍ മഴനനഞ്ഞ് ഡാം കവലയില്‍ കാത്തുനിന്ന യൂത്ത് കോണ്‍ഗ്രസ്സുകാരെ വെട്ടിച്ച് ഡാമിനുള്ളില്‍ കടക്കാന്‍ ഇതുകൊണ്ട് ഉദ്യോഗസ്ഥര്‍ പലവഴികളും തേടി. ഇതിനിടയില്‍ കളംകുന്ന് പാതയിലൂടെ മഹാനുദേവനും ഏതാനും പേരും പോലീസ് അകമ്പടിയോടെ ഡാമിനുള്ളിലേക്ക് പോയി. ഓടിയെത്തിയ പ്രവര്‍ത്തകര്‍ പിന്നാലെ വന്ന ഐ.ഡി.ആര്‍.ബി. സംഘത്തിന്റെ വാഹനങ്ങള്‍ തടഞ്ഞിട്ടു. സൂപ്രണ്ടിങ് എന്‍ജിനിയറടക്കമുള്ള സംഘത്തെയാണ് തടഞ്ഞത്.
വര്‍ഷത്തില്‍ ഒന്നും രണ്ടും തവണ വിവിധ ഏജന്‍സികള്‍ സുരക്ഷ ഉറപ്പാക്കാനെന്നപേരില്‍ ഡാമില്‍ എത്തുന്നെങ്കിലും പ്രയോജനം ഉണ്ടാകുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്.ഇ.സഞ്ജയ്ഖാന്‍ പറഞ്ഞു. തെന്മല ഡാമിന്റെ വലത് ഭിത്തിയിലെ, ഉറവിടം കണ്ടെത്താത്ത ചോര്‍ച്ചയുടെ അളവ് കൂടിവരികയാണ്. മുന്‍വര്‍ഷങ്ങളില്‍ മിനിറ്റില്‍ 300 ലിറ്ററായിരുന്ന ചോര്‍ച്ചയുടെ അളവിപ്പോള്‍ 500 ലിറ്ററായി ഉയര്‍ന്നു. എമര്‍ജന്‍സി ഗേറ്റ്, സര്‍വീസ് ഗേറ്റ് എന്നിവ പ്രവര്‍ത്തനസജ്ജമല്ല. ഭൂകമ്പമാപിനിയും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടില്ല. സുരക്ഷാച്ചുമതല സ്വകാര്യ കമ്പനികളിലെ സുരക്ഷാ ഭടന്മാര്‍ക്കാണ്. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കണമെന്ന് കഴിഞ്ഞവര്‍ഷം ഇതേ ഐ.ഡി.ആര്‍.ബി. ചീഫ് എന്‍ജീനിയര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അന്നത്തെ പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ആരോപിച്ചു.
എന്നാല്‍ ചോര്‍ച്ചയുടെ അളവ് ഗുരുതരമല്ലെന്നും ആശങ്കളുടെ ആവശ്യമില്ലെന്നും തടയാന്‍ ശ്രമങ്ങള്‍ നടന്നുവരികയാണെന്നും ഐ.ഡി.ആര്‍.ബി. ചീഫ് എന്‍ജിനിയര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.ഇ.സഞ്ജയ്ഖാന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരുമായി ചര്‍ച്ചനടത്തിയ ശേഷം ഐ.ഡി.ആര്‍.ബി. സംഘം തെന്മല ഡാം ടോപ്പ്, ഗാലറി, എര്‍ത്ത് ഡാം എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ഡാമില്‍ പുതുതായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങളടക്കിയ ശുപാര്‍ശ സര്‍ക്കാരില്‍ സമര്‍പ്പിക്കുമെന്ന് ചീഫ് എന്‍ജിനിയര്‍ മഹാനുദേവന്‍ അറിയിച്ചു.
കെ.ഐ.പി. സൂപ്രണ്ടിങ് എന്‍ജിനിയര്‍ ഗീതാഭായി, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ സുദേവന്‍, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അച്ചന്‍കുഞ്ഞ്, മെക്കാനിക്കല്‍ ചീഫ് എന്‍ജിനിയര്‍ ഇസ്മയില്‍, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഫെലിക്‌സ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
സമരത്തിന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ബി.അശോക്കുമാര്‍, എസ്.സനില്‍കുമാര്‍, ഇടമണ്‍ സുമേഷ്, ഷിജോ ജോയ്, മാന്‍സിങ് രാജ, ഷാനിയാസ്, അനസ് അലി, നിയാസ്, സുനില്‍, നിജാസ്, ഷാനവാസ് എന്നിവര്‍ നേതൃത്വം നല്‍കി.

No comments:
Post a Comment