Sunday, 13 July 2014

കേരളത്തിന് കൂടുതല്‍ ട്രെയിന്‍ അനുവദിക്കാന്‍ കഴിയില്ല - സദാനന്ദഗൗഡ.

ബാംഗ്ലൂര്‍: കേരളത്തിന് പുതിയ ട്രെയിനുകള്‍ അനുവദിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ഡി.വി. സദാനന്ദഗൗഡ. റെയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ റെയില്‍പ്പാതകളെല്ലാം പരമാവധി ഉപയോഗത്തിലാണ്.
നിലവിലുള്ള പാതയില്‍ കൂടുതല്‍ ട്രെയിന്‍ അനുവദിക്കാന്‍ കഴിയില്ല. പാത നവീകരണത്തിന് സ്ഥലം അനുവദിക്കാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ട്രെയിനുകള്‍ വേണമെന്ന് കേരളം ആവശ്യപ്പെടുന്നത്.
പാത ഇരട്ടിപ്പിക്കുന്നതിന് സ്ഥലം കണ്ടെത്താന്‍ കേരളത്തിന് കഴിയുന്നില്ല. എന്നാല്‍, കര്‍ണാടകത്തിലെ സ്ഥിതി ഇതല്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകത്തില്‍ റെയില്‍വേ വികസനത്തിനാവശ്യമായി സ്ഥലം ജനങ്ങള്‍ വിട്ടുനല്‍കാന്‍ തയ്യാറാണ്. റെയില്‍വേ പദ്ധതികളുടെ ചെലവിന്റെ വിഹിതം വഹിക്കാന്‍ തയ്യാറാണെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും സദാനന്ദഗൗഡ പറഞ്ഞു.

No comments:

Post a Comment

Contact Form

Name

Email *

Message *