Wednesday, 30 July 2014

മഹാനിധി സൂക്ഷിക്കുന്നത് ശാസ്ത്രീയമായി പായ്ക്ക് ചെയ്ത്‌.

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധി സൂക്ഷിക്കുന്നത് ആധുനിക ശാസ്ത്രീയ സംവിധാനങ്ങള്‍ ഉപയോഗിച്ച് പായ്ക്ക് ചെയ്തിട്ട്. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് വിദഗ്ദ്ധര്‍ അമൂല്യസ്വത്തുക്കള്‍ നിലവറകളിലേക്ക് മാറ്റുന്നതിന് മുമ്പ് ചെയ്യുന്ന കാര്യങ്ങള്‍ വിശദീകരിച്ചത്.

മൂല്യനിര്‍ണയത്തിന്റെ ചുമതലയുള്ള വിദഗ്ദ്ധസമിതി, ഇതിന്റെ മേല്‍നോട്ട സമിതി, കോടതി പുതുതായി നിയോഗിച്ച ക്ഷേത്ര ഭരണസമിതി എന്നിവരാണ് യോഗം ചേര്‍ന്നത്.


വിദഗ്ദ്ധസമിതിയാണ് സംയുക്തയോഗം വിളിച്ചുചേര്‍ത്തത്. 'ബി' നിലവറ ഒഴിച്ചുള്ള അറകളിലെ വസ്തുക്കളുടെ കണക്കെടുപ്പ് പൂര്‍ത്തിയായി. കണ്ടെത്തിയ അതേ നിലവറയില്‍ത്തന്നെ അമൂല്യവസ്തുക്കള്‍ പെട്ടികളിലാക്കി സൂക്ഷിക്കും. ശേഖരത്തിന്റെ ഭൂരിഭാഗവും കണ്ടെത്തിയ ശ്രീ ഭാണ്ഡാര (എ) നിലവറയിലെ അമൂല്യവസ്തുക്കളാണ് ആദ്യം തിരിച്ചുെവയ്ക്കുന്നത്. എന്നാല്‍ ജോലി തുടങ്ങുന്നത് സംബന്ധിച്ച് വ്യക്തമായ ധാരണയായില്ല.

നിലവറയിലേക്ക് വസ്തുക്കള്‍ മാറ്റുന്നത് സംബന്ധിച്ച സുരക്ഷ, ശാസ്ത്രീയമായ സംരക്ഷണം എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ചര്‍ച്ചയില്‍ വന്നത്. ശാസ്ത്രീയമായി അമൂല്യവസ്തുക്കള്‍ പായ്ക്ക് ചെയ്തുമാറ്റാന്‍ ആറുമാസത്തോളം വേണ്ടി വരുമെന്നാണ് വിദഗ്ദ്ധസമിതിയുടെ കണക്കുകൂട്ടല്‍.

വിദഗ്ദ്ധസമിതി കോ-ഓര്‍ഡിനേറ്റര്‍ എം.വേലായുധന്‍ നായര്‍, വികാസ് ശര്‍മ്മ, ശ്രീ ലക്ഷ്മി, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍.സതീഷ്, ഭരണസമിതി ചെയര്‍പേഴ്‌സണ്‍ ജഡ്ജ് കെ.പി.ഇന്ദിര, ഭരണസമിതി അംഗങ്ങളായ കളക്ടര്‍ ബിജു പ്രഭാകര്‍, എസ്.വിജയകുമാര്‍, മൂല്യനിര്‍ണയ മേല്‍നോട്ടകമ്മറ്റി അംഗങ്ങളായ ജസ്റ്റിസ് എം.എന്‍.കൃഷ്ണന്‍, ആദിത്യവര്‍മ്മ, ദേവസ്വം സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

No comments:

Post a Comment

Contact Form

Name

Email *

Message *