തോപ്പുംപടി: ഇംഗ്ലണ്ടിലെ ടോറ്റ്‌നസ് പട്ടണത്തിലുള്ളവര്‍ക്ക് സൂര്യ
ദിനേശിന്റെ മുഖം ഏറെ വിലപ്പെട്ടതാണ്. അവിടത്തെ പ്രാദേശിക കറന്‍സിയില്‍
സൂര്യശോഭയോടെ തിളങ്ങുന്നു സൂര്യയുടെ മുഖം. ഇംഗ്ലണ്ടില്‍ നോര്‍ത്‌ഡെവനിലെ
ചെറുപട്ടണമായ ടോറ്റ്‌നസിലെ 21 പൗണ്ട് മൂല്യമുള്ള പ്രാദേശിക കറന്‍സിയിലാണ്
സൂര്യ ദിനേശിന്റെ ചിത്രം അച്ചടിച്ചിട്ടുള്ളത്. സൂര്യയുടെ ചിത്രമുള്ള
പ്രാദേശിക കറന്‍സി കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. 2007 മുതല്‍
ടോറ്റ്‌നസ് പട്ടണത്തില്‍ നിലവിലുള്ളതാണ് പ്രാദേശിക കറന്‍സി.
തോപ്പുംപടി കടമാട്ട് വീട്ടില്‍ റിട്ട. െക.എസ്.ഇ.ബി. എന്‍ജിനിയര്‍ ശക്തിധരന്റെയും ഉഷയുടെയും മകനായ ദിനേശിന്റെ ഭാര്യയാണ് സൂര്യ.
വര്‍ക്കല സ്വദേശിയായ സുധാകരന്റെയും സുമതിയുടെയും മകളായ സൂര്യ ദിനേശ് 10 വര്‍ഷമായി ഇംഗ്ലണ്ടില്‍ എന്‍ജിനിയറാണ്. ഇംഗ്ലണ്ടിലെ പെയ്ങ്ടണ്‍ നഗരത്തില്‍ ഇന്ത്യന്‍ റസ്റ്റോറന്റ് നടത്തിവരികയാണ് ദിനേശ്.
വെയില്‍ പോര്‍ട്ട് ലിമിറ്റഡ് കമ്പനിയില്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനിയറായ സൂര്യയുടെ സേവനങ്ങള്‍ പരിഗണിച്ചാണ് കറന്‍സിയില്‍ അവരുടെ ചിത്രം ചേര്‍ത്തത്. സൂര്യയുടെ സേവനങ്ങളെ മുന്‍നിര്‍ത്തി അവിടെ ഒരു പ്രാദേശിക പ്രസിദ്ധീകരണത്തില്‍ ലേഖനം പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ലേഖനം കണ്ടാണ് പ്രാദേശിക ഭരണകൂടം ഇവരെ കറന്‍സിയിലേക്ക് പരിഗണിച്ചത്.
പ്രാദേശിക വിപണിക്ക് കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടനിലെ പല നഗരങ്ങളിലും ഇത്തരം പ്രാദേശിക കറന്‍സികള്‍ നടപ്പിലുണ്ട്. തങ്ങളുടെ പണം പുറത്തേക്കു പോകാതിരിക്കാന്‍ വേണ്ടിയാണ് പട്ടണങ്ങളില്‍ പ്രാദേശിക കറന്‍സികള്‍ ഏര്‍പ്പെടുത്തുന്നത്.
1, 5, 10, 21 പൗണ്ട് മൂല്യമുള്ള പ്രാദേശിക കറന്‍സികളാണ് ടോറ്റ്‌നസ് നഗരത്തില്‍ ഇറക്കിയിട്ടുള്ളത്. ഓരോ മേഖലയിലും കഴിവു തെളിയിക്കുന്ന പ്രതിഭകളുടെ ചിത്രങ്ങളാണ് ടോറ്റ്‌നസിലെ പ്രാദേശിക കറന്‍സിയില്‍ ഉള്‍പ്പെടുത്തുന്നത്. മലയാളിയെ കൂടി അംഗീകരിക്കാന്‍ ടോറ്റ്‌നസുകാര്‍ മനസ്സു കാട്ടുകയാണുണ്ടായത്.
സ്വന്തം ചിത്രമടങ്ങിയ കറന്‍സി, സൂര്യ തോപ്പുംപടിയിലെ വീട്ടിലേക്ക് അയച്ചുകൊടുത്തു. സൂര്യ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന രീതിയിലാണ് കറന്‍സിയില്‍ ചിത്രം അടിച്ചിട്ടുള്ളത്. 2500 രൂപയോളം വിലയുള്ളതാണ് കറന്‍സി.

No comments:
Post a Comment