കോതമംഗലം: കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് കോതമംഗലത്ത്
വിദ്യാര്‍ഥികളടക്കം ഏഴ് പേര്‍ അറസ്റ്റിലായി. കുട്ടികള്‍ക്കിടയില്‍ കഞ്ചാവ്
എത്തിക്കുന്ന സംഘത്തിലെ മുഖ്യ പ്രതി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു.
ഒരാഴ്ചയ്ക്കുള്ളില്‍ കഞ്ചാവ് കേസില്‍ 11 പേരാണ് കോതമംഗലത്ത് പിടിയിലായത്.
കോതമംഗലം പ്രദേശത്തെ ചില സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് ഉപയോഗവും വില്പനയും വര്‍ദ്ധിക്കുന്നതായുള്ള 'മാതൃഭൂമി' റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി ശക്തമാക്കിയത്. റൂറല്‍ എസ്.പി.യുടെ നിര്‍ദേശാനുസരണം രൂപവത്കരിച്ച പ്രത്യേക സ്‌ക്വാഡാണ് പ്രതികളെ വലയിലാക്കിയത്.
വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന അടിമാലി സ്വദേശികളായ മന്നാങ്കണ്ടം പഴമ്പിള്ളില്‍ ശ്രീകുമാര്‍ (34), പാറേക്കാട്ടില്‍ നിഷാദ് (27), വടാട്ടുപാറ അയ്യമറ്റം ജോയല്‍ (21), പുന്നേക്കാട് പുത്തന്‍പുരയില്‍ വേണു (19), അടിമാലി പത്താം മൈലില്‍ പടിക്കകുടി അജിത് (19), കോതമംഗലം അങ്ങാടി, പള്ളിക്കര അജിന്‍ മത്തായി (20) എന്നിവരാണ് പിടിയിലായത്.
നെല്ലിക്കുഴിയില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്പന നടത്തിവരുന്ന ഇരമല്ലൂര്‍ ആട്ടായം വീട്ടില്‍ മീരാനെ കോതമംഗലം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. നാല് കോളേജ് വിദ്യാര്‍ഥികളെ വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കോതമംഗലം കോളേജ് ജങ്ഷനില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ഥികളുടെ കൈവശം ഉണ്ടായിരുന്ന 500 രൂപയുടെ കഞ്ചാവും കസ്റ്റഡിയിലെടുത്തു.
സംഘത്തിലെ നിഷാദിനെയും ശ്രീകുമാറിനെയും പിടികൂടിയ പോലീസിനെ േൈകയറ്റം ചെയ്യാന്‍ പതിനഞ്ചോളം പേര്‍ സ്ഥലത്തെത്തി. ഇവരില്‍ നിന്ന് തന്ത്രപൂര്‍വം പ്രതികളെ പോലീസ് കൊണ്ടുപോവുകയായിരുന്നു.
നിഷാദും ശ്രീകുമാറും കഞ്ചാവുള്‍പ്പെടെ നിരവധി കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്.
ഡിവൈ.എസ്.പി. ആന്റണി തോമസ്, സി.ഐ. ജി.ഡി. വിജയകുമാര്‍, എസ്.ഐ. സിബി തോമസ്, സി.പി.ഒ.മാരായ ജെയിംസ് ജോണ്‍, പി.ജെ. സിജോ, ഇബ്രാഹിംകുട്ടി, കെ.കെ. അനില്‍, ശശി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
നെല്ലിക്കുഴിയില്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായ മീരാനില്‍ നിന്ന് 56 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കോതമംഗലം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എ. ബെന്നി, അസി. ഇന്‍സ്‌പെക്ടര്‍ കെ.ജെ. തോമസ്, വി.സി. ദേദു, പി.ആര്‍. സൂരജ്, പി.വി. ബിജു, വി.എം. അബ്ദുള്ളക്കുട്ടി എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

No comments:
Post a Comment