ന്യൂഡല്‍ഹി: ദേശീയപാതയില്‍ സ്വകാര്യ വാഹനങ്ങളില്‍ നിന്ന് ടോള്‍
പിരിക്കുന്നതു നിര്‍ത്തി പുതിയ നികുതി സമ്പ്രദായം ഏര്‍പ്പെടുത്താന്‍
കേന്ദ്രസര്‍ക്കാര്‍ ശ്രമമാരംഭിച്ചു.
സ്വകാര്യ വാഹനങ്ങളില്‍ നിന്നുള്ള ടോള്‍ പിരിവിലൂടെ ഖജനാവിന് വേണ്ടത്ര വരുമാനമുണ്ടാക്കാന്‍ കഴിയുന്നില്ലെന്ന വിദഗ്ധ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ഇത്. പുതിയ വാഹനങ്ങള്‍ വാങ്ങുന്നവരില്‍ നിന്ന് ഒറ്റത്തവണയായി രണ്ടു ശതമാനം നികുതി ഈടാക്കാനാണ് ശ്രമം നടക്കുന്നത്. ഇത് സംബന്ധിച്ച് ദേശീയപാതാ അതോറിറ്റി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിക്കു ശുപാര്‍ശ സമര്‍പ്പിച്ചു.
പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സമയത്തു തന്നെ ഉടമകളില്‍ നിന്ന് ഈ തുക ഈടാക്കും. ദേശീയപാതകളില്‍ സ്വകാര്യ വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കുന്നതിലൂടെ 14 ശതമാനം തുക മാത്രമേ വരുമാനമായി ലഭിക്കുന്നുള്ളൂ. ബാക്കി 86 ശതമാനം വരുമാനവും ലഭിക്കുന്നത് വാണിജ്യ വാഹനങ്ങളില്‍ നിന്നാണ്. 2013-14 വര്‍ഷത്തില്‍ സ്വകാര്യ വാഹനങ്ങളില്‍ നിന്ന് ടോള്‍ നികുതിയായി പൊതുഖജനാവിന് ലഭിച്ചത് 1600 കോടി രൂപയായിരുന്നു. വാണിജ്യ വാഹനങ്ങളില്‍ നിന്നാവട്ടെ 9800 കോടി രൂപയും ലഭിച്ചു.
ദേശീയപാതകളിലെ ടോള്‍വഴിയുള്ള വരുമാനം കാര്യക്ഷമമല്ലെന്നാണ് ദേശീയപാത അതോറിറ്റി നടത്തിയ പഠനത്തിലെ വിലയിരുത്തല്‍. രാജ്യത്തെ 285 ടോള്‍ കേന്ദ്രങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട 50 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഈ പഠനം.
പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ തന്നെ രണ്ടു ശതമാനം നികുതി ഉടമകളില്‍ നിന്ന് ഈടാക്കിയാല്‍ പ്രതിവര്‍ഷം 1840 കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇപ്പോഴുള്ള വാഹന ഉടമകളില്‍ നിന്ന് ആയിരം കോടി രൂപ വേറെയും ഈടാക്കാമെന്നും അതോറിറ്റി അഭിപ്രായപ്പെട്ടു.
ഇന്ധനനികുതി വര്‍ധിപ്പിക്കാനാണ് മറ്റൊരു ശുപാര്‍ശ. പെട്രോളിന് 1.36 ശതമാനവും ഡീസലിന് 1.73 ശതമാനവുമാണ് ഇപ്പോഴത്തെ ഇന്ധനനികുതി. ഇത് രണ്ടു ശതമാനമാക്കി ഉയര്‍ത്താന്‍ പഠനറിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു.
ഏതു ശുപാര്‍ശയാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയെന്ന് വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമേ അറിയാനാവൂ. ദേശീയപാതാ വികസനത്തിന് കേന്ദ്രം മുന്‍ഗണന നല്‍കുന്ന പശ്ചാത്തലത്തില്‍ അടിയന്തരമായി വിഷയം പരിഗണിക്കുമെന്നും അറിയുന്നു.
ദേശീയപാതകളില്‍ ടോള്‍ പിരിക്കുന്നതിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ സമരം ശക്തമാണ്. പദ്ധതികളില്‍ പങ്കാളികളായ സ്വകാര്യ സംരംഭകര്‍ക്ക് ലാഭമുണ്ടാക്കാന്‍ മാത്രമേ ഇതു സഹായിക്കുന്നുള്ളൂവെന്നാണ് വിമര്‍ശം.
പുതിയ വാഹനങ്ങളുടെ മികച്ച വിപണിയായി ഇതിനകം ഇന്ത്യ മാറിക്കഴിഞ്ഞു. സ്വന്തമായി വാഹനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്വകാര്യ വാഹന ഉടമകളില്‍ നിന്ന് ഒറ്റത്തവണ നികുതി ഈടാക്കുന്നത് ഏറെ പ്രായോഗികമാണെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ഒറ്റത്തവണത്തേക്ക് മാത്രമേ തുക നല്‍കേണ്ടതുള്ളൂ എന്നതിനാല്‍ വാഹന ഉടമകള്‍ക്കും ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടാവാനിടയില്ല.

No comments:
Post a Comment