തിരുവനന്തപുരം : പുതിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍
അനുവദിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ സംസ്ഥാനത്തെ
എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും 20 ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍
അധികമായി അനുവദിച്ചു. 30000 ഓളം സീറ്റുകള്‍ ഇതുമൂലം വര്‍ദ്ധിക്കുമെന്നാണ്
കരുതുന്നത്. പുതിയ സ്‌കൂളുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച ചര്‍ച്ചയ്ക്കായി
പ്രത്യേക മന്ത്രിസഭായോഗം ചേരുന്നതിന് മുന്നോടിയായിട്ടാണ് സീറ്റ്
വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പൊതുവിദ്യാഭ്യാസ
സെക്രട്ടറി എ. ഷാജഹാന്റെതാണ് ഉത്തരവ്.
നിലവില്‍ 50 കുട്ടികളാണ് ഒരു ബാച്ചിലുള്ളത്. മുന്‍വര്‍ഷങ്ങളില്‍ കൂടുതല്‍ അപേക്ഷകരുള്ള സ്‌കൂളുകളില്‍ രണ്ട് പ്രാവശ്യമായി 20 ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ കൂട്ടി നല്‍കിയിരുന്നു. ഇപ്രാവശ്യം പുതിയ സ്‌കൂളും ബാച്ചും അനുവദിക്കാന്‍ സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചതിനാല്‍ അധിക സീറ്റുകള്‍ നല്‍കിയില്ല. എന്നാല്‍ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി കോടതിവിധി വന്നു. ഇതോടെ അന്തിമ തീരുമാനം നീളാന്‍ സാധ്യതയുണ്ടെന്നത് കണക്കിലെടുത്താണ് അധിക സീറ്റ് അനുവദിച്ചത്.
420 സ്‌കൂളുകള്‍ പുതുതായി അനുവദിക്കാനാണ് സര്‍ക്കാര്‍ ആലോചിച്ചത്. ഇതില്‍ ഹയര്‍ സെക്കന്‍ഡറിയില്ലാത്ത 148 പഞ്ചായത്തും തൃശ്ശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ സ്‌കൂളുകളുമാണ് ഉള്‍പ്പെട്ടത്. എന്നാല്‍ സാമ്പത്തിക ബാധ്യത ഏറെയായതിനാല്‍ ഈ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയി. പകരം പുതിയ ബാച്ചുകള്‍ അനുവദിച്ചാല്‍ മതിയെന്ന് തീരുമാനിച്ചു. എന്നാല്‍ കോടതി ഇടപെട്ട് ആദ്യം സ്‌കൂളില്ലാത്ത പഞ്ചായത്തുകളില്‍ അവ അനുവദിക്കാനും തുടര്‍ന്ന് ബാച്ചുകള്‍ അനുവദിക്കാനും നിര്‍ദേശിക്കുകയായിരുന്നു.

No comments:
Post a Comment