കൊച്ചി: അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ആളുകളെ ആകര്‍ഷിച്ച്
ഹോട്ടല്‍മുറിയിലെത്തിച്ച് ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് ഭീഷണിപ്പെടുത്തി
പണം തട്ടുന്ന സംഘം പിടിയില്‍.
രണ്ട് യുവതികളും അഭിഭാഷകനും അടങ്ങുന്ന സംഘത്തെയാണ് പോലീസ് പിടികൂടിയത്. ആലപ്പുഴ സ്വദേശിനി, വെണ്ണല ഡിഡി ഗോള്‍ഡന്‍ ഗേറ്റില് താമസിക്കുന്ന സൂര്യ എന്ന ബിന്ധ്യ തോമസ് (32), കടവന്ത്ര ചിലവന്നൂര്‍ ഗാലക്‌സി വിന്‍സ്റ്റണ്‍ ഫ് ളാറ്റ് നമ്പര്‍ 4എഫില്‍ താമസിക്കുന്ന റുക്‌സാന ബി. ദാസ് (29), വടുതല കുറ്റാട്ടുശ്ശേരില്‍ അഡ്വ. സനിലന്‍ (43), ഉദയംപേരൂര്‍ തെക്കന്‍ പറവൂര്‍ കണ്ടത്തില്‍ തോമസ് ജേക്കബ് (പ്രജീഷ് 35) എന്നിവരാണ് അറസ്റ്റിലായത്.
ഭീഷണിക്ക് ഇരയായ വിദേശ മലയാളിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. പലരില്‍ നിന്നായി ഇത്തരത്തില്‍ പണം വാങ്ങിയിട്ടുള്ള ഇവര്‍ വിദേശമലയാളിയായ യുവാവില്‍ നിന്ന് മൂന്ന് കോടി രൂപയാണ് ആവശ്യപ്പെട്ടത്.
അനാശാസ്യ പ്രവര്‍ത്തനത്തിനായി ഇരകളെ തന്ത്രപൂര്‍വം നഗരത്തിലെ മുന്തിയ ഹോട്ടല്‍ മുറികളിലും ഫ് ളാറ്റുകളിലും വിളിച്ചുവരുത്തുകയായിരുന്നു രീതി. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ മുറിയില്‍വച്ച സണ്‍ഗ്ലാസിനുള്ളിലെ ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്തും. പിന്നീട് ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടും.
പണം നല്‍കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ പീഡനത്തിന് പോലീസില്‍ പരാതി നല്‍കുകയും വക്കീല്‍ നോട്ടീസ് അയയ്ക്കുകയുമാണ് പതിവ്.
നാല് മാസം മുമ്പ് കൊച്ചിയിലെ പ്രമുഖ ഹോട്ടലില്‍വച്ചു നടന്ന ബന്ധത്തിന്റെ സിഡി കൈവശമുണ്ടെന്നും മൂന്ന് കോടി രൂപ നല്‍കിയാലേ സിഡി നല്‍കൂ എന്നും അറിയിച്ചാണ് കൊച്ചി സ്വദേശികളായ വിദേശമലയാളികളെ തട്ടിപ്പ് സംഘം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. മാജിക് വോയ്‌സ് എന്ന മൊബൈല്‍ഫോണ്‍ ആപ്ലിക്കേഷന്‍ വഴി പുരുഷശബ്ദത്തില്‍ സൂര്യയാണ് ഇരകളെ വിളിച്ചിരുന്നത്. ജേക്കബ് തോമസിന്റെ പേരിലുള്ള സിം കാര്‍ഡില്‍നിന്ന് റോബര്‍ട്ട് എന്ന പേരിലായിരുന്നു സംസാരം. ജേക്കബ് തോമസാണ് സൂര്യയുടെയും റുക്‌സാനയുടെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നത്.
തട്ടിപ്പിന് കളമൊരുക്കാനായി, വിദേശമലയാളികള്‍ തന്നെ ബലാത്സംഗം ചെയ്തതായി റുക്‌സാന തിരുവനന്തപുരം ജില്ലയിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ മറവിലായിരുന്നു പിന്നീടുള്ള ഭീഷണി. തുടര്‍ന്ന് ഭീഷണിക്ക് ഇരയായ വിദേശമലയാളി കൊച്ചി സിറ്റി പോലീസ് കമീഷണര്‍ കെ. ജി. െജയിംസിന് പരാതിനല്‍കുകയായിരുന്നു. പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി.
തട്ടിപ്പുസംഘം പിന്നീട് ബന്ധപ്പെട്ടപ്പോള്‍, ഒരു കോടി രൂപ നല്‍കാമെന്നറിയിച്ച് തന്ത്രപൂര്‍വം സംഘത്തെ കൊച്ചിയിലേക്കെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആര്‍. നിശാന്തിനിയുടെ നേതൃത്വത്തില്‍ എറണാകുളം അസിസ്റ്റന്റ് കമീഷണര്‍ റെക്‌സ് ബോബി അരവിന്‍, സെന്‍ട്രല്‍ സി.ഐ. വൈ. നിസാമുദ്ദീന്‍, സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ. എ. അനന്തലാല്‍, പാലാരിവട്ടം എസ്.ഐ. എം. കെ. സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘത്തെ അറസ്റ്റ്‌ചെയ്തത്

No comments:
Post a Comment