ദുബായ്: മലയാള സിനിമാനിര്‍മാതാവും ഭാര്യയും മകളുമടങ്ങിയ കുടുംബം ദുബായ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
നീലത്താമര, മാടമ്പി, രതിനിര്‍വേദം തുടങ്ങിയ സിനിമകളുടെ സഹനിര്‍മാതാവും സൗപര്‍ണിക ഫിലിംസ് ഉടമയുമായ സന്തോഷ് കുമാര്‍ (45), ഭാര്യ മഞ്ജുള (37), മകള്‍ ഗൗരി (9) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ പൂട്ടിക്കിടക്കുന്ന ഫ്ലറ്റ് പോലീസ് ചൊവ്വാഴ്ച വൈകീട്ടെത്തി തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വൈക്കം സ്വദേശിയായ സന്തോഷ് എറണാകുളം തൃപ്പൂണിത്തുറയിലായിരുന്നു നേരത്തെ താമസിച്ചിരുന്നത്. ദുബായില്‍ നാലാംക്ലാസ്സില്‍ പഠിക്കുകയാണ് ഗൗരി.
കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഫോണില്‍ ആരെയും കിട്ടാതാവുകയും കുടുംബത്തെ കാണാതാവുകയും ചെയ്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഫ്ലറ്റിനകത്ത് മൃതദേഹങ്ങള്‍ കണ്ടെത്തിയ വിവരം പോലീസാണ് ബന്ധുക്കളെ വിളിച്ചറിയിച്ചത്. എല്ലാവരുടെയും ശരീരത്തില്‍ കത്തികൊണ്ടുള്ള വെട്ടേറ്റിട്ടുണ്ട്. ഭാര്യയെയും മകളെയും വെട്ടിയശേഷം സന്തോഷ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമികനിഗമനം. രണ്ടുദിവസം മുമ്പെങ്കിലും മരണം നടന്നിരിക്കാമെന്നാണ് സംശയിക്കുന്നത്. ദുബായ് കരാമയില്‍ എക്‌സ്‌ക്ലൂസീവ് ജനറല്‍ ട്രേഡിങ് എന്ന സ്ഥാപനം നടത്തുകയായിരുന്ന സന്തോഷിന് കുറച്ചുകാലമായി സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. അഞ്ചുവര്‍ഷം മുമ്പാണ് സന്തോഷ് ദുബായിലെത്തി ബിസിനസ് ആരംഭിച്ചത്.
സന്തോഷ് കുമാര്‍ നീലത്താമര, പ്രമാണി തുടങ്ങി ഏതാനും സിനിമകളുടെ വിതരണവും ഏറ്റെടുത്തിരുന്നു.

No comments:
Post a Comment