മൈസൂര്‍: അയല്‍ക്കാരന്റെ പീഡനത്തിനിരയായ ബുദ്ധിമാന്ദ്യമുള്ള യുവതിയെ
പരിശോധനയ്ക്കായി മൈസൂരിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ ഏറെ നേരം നഗ്നയാക്കി
നിര്‍ത്തിയെന്ന് ആരോപണം. നഗരത്തിലെ ചെലുവംബ ആസ്പത്രി
അധികൃതര്‍ക്കെതിരെയാണ് ഇതു സംബന്ധിച്ച് കുട്ടിയുടെ ബന്ധുക്കള്‍ പരാതി
നല്‍കിയത്. സംഭവത്തില്‍ കര്‍ണാടക വനിതാ കമ്മീഷന്‍ അന്വേഷണം
ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ആസ്പത്രി അധികൃതര്‍
കുറ്റക്കാരാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിനുശേഷം
കര്‍ശനനടപടി കൈക്കൊള്ളുമെന്നും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ മഞ്ജുള
മാസന വ്യക്തമാക്കി.
കഴിഞ്ഞയാഴ്ചയാണ് നഞ്ചന്‍കോട് സ്വദേശിനിയായ 23-കാരിയെ സഹോദരന്റെ മുന്നില്‍ വെച്ച് അയല്‍വാസി പീഡിപ്പിച്ചത്. തുടര്‍ന്ന് സംഭവത്തെപ്പറ്റി യുവതിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പിടികൂടി അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ പോലീസിന്റെ നിര്‍ദേശപ്രകാരമാണ് യുവതിയെ കഴിഞ്ഞദിവസം ചെലുവംബ ആസ്പത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനയ്ക്കായി പെണ്‍കുട്ടിയെ വിവസ്ത്രയാക്കിയശേഷം ഡ്യൂട്ടി ഡോക്ടറും നഴ്‌സും പുറത്തു പോവുകയായിരുന്നു. ഏറെനേരം കഴിഞ്ഞാണ് ഇവര്‍ തിരിച്ചുവന്ന് യുവതിയെ പരിശോധിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. മാനഭംഗത്തിനിരയായ യുവതിയെ അപമാനിക്കുന്നതിന് തുല്യമാണിതെന്നും ഇവര്‍ ആരോപിച്ചു.
സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ ചെലുവംബ ആസ്പത്രിക്കുമുന്നില്‍ പ്രതിഷേധിച്ചു. ഇതിനിടെ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലെ തന്റെ ചേംബറിലെത്തി സംഭവത്തെ പറ്റി വ്യക്തമാക്കാന്‍ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടരുന്നതിനിടെ മൈസൂരിലുണ്ടായ ഈ സംഭവം ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

No comments:
Post a Comment