പെരുങ്കടവിള: മാരായമുട്ടത്തെ ബിവറേജസ് ഷോപ്പ് പൂട്ടാന്‍ മാരായമുട്ടം
മദ്യവിരുദ്ധ കര്‍മസമിതി തുടര്‍പ്രക്ഷോഭം നടത്തും. ഇതിന് വിവിധ സംഘടനകള്‍
പിന്തുണ അറിയിച്ചു.
മാരായമുട്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന് അര കിലോമീറ്ററിനടുത്താണ് ബിവറേജസ് ഷോപ്പുള്ളത്. ശ്രീനാരായണഗുരു നവോത്ഥാനത്തിന് തുടക്കം കുറിച്ച അരുവിപ്പുറവും ഇതിന് സമീപത്താണ്.
ഈ പ്രദേശത്ത് സര്‍ക്കാര്‍ ആരംഭിച്ച മദ്യഷോപ്പ് നിരവധി അക്രമത്തിനും കൂട്ടത്തല്ലിനും ഇടയാക്കുന്നതായി സംഘടനകള്‍ ആരോപിച്ചു. അരുവിപ്പുറം മഠം, മാരായമുട്ടം ശിവലിംഗദാസ സേവാ ചാരിറ്റബിള്‍ ട്രസ്റ്റ്, അരുവിപ്പുറം ശ്രീനാരായണ പഠനകേന്ദ്രം എന്നിവയുടെ ഭാരവാഹികളും മാരായമുട്ടം ഹയര്‍സെക്കന്‍ഡറി സ്ക്കൂള് അധികൃതരും ഇതിനായി ഒരു ഭീമഹര്‍ജി മുഖ്യമന്ത്രിക്ക് അയച്ചിട്ടുണ്ട്.

No comments:
Post a Comment