Wednesday, 16 July 2014

ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി നീക്കം.

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭരണത്തിലുള്ള ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി വീണ്ടും നീക്കം തുടങ്ങി. മുതിര്‍ന്ന നേതാവ് ജഗദീഷ് മുഖിയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപവത്കരിക്കാനാണ് ബി.ജെ.പി അണിയറനീക്കം നടത്തുന്നത്.

70 അംഗ സഭയില്‍ 31 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. അകാലിദളിന്റെ ഒരാളുടെ പിന്തുണ ഉണ്ടായാലും ഭൂരിപക്ഷം തികയ്ക്കാന്‍ നാല് പേരുടെ കുറവ്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് എം.എല്‍.എമാര്‍ തിരഞ്ഞെടുക്കപ്പെട്ടതോടെ ബി.ജെ.പിയുടെ അംഗബലം 28 ആയി ചുരുങ്ങി.


ആം ആദ്മിയിലെയോ കോണ്‍ഗ്രസിലെയോ അംഗങ്ങളെ അടര്‍ത്തിയെടുക്കാനാണ് നീക്കം. 28 എം.എല്‍.എമാരുണ്ട് ആം ആദ്മിക്ക്. കോണ്‍ഗ്രസിന് എട്ടും.

ഒരു എം.എല്‍.എക്ക് 20 കോടി രൂപ വീതം നല്‍കി പാര്‍ട്ടി പിളര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു. ഇതിനിടെ എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ആറ് പേരും ബി.ജെ.പിയില്‍ ചേരാന്‍ താത്പര്യം അറിയിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

എന്തുവില കൊടുത്തും സര്‍ക്കാരുണ്ടാക്കണമെന്ന് ബി.ജെ.പി എം.എല്‍.എമാര്‍ നേതൃത്വത്തെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സതീഷ് ഉപാധ്യായയുമായി കൂടിക്കാഴ്ച നടത്തിയ എം.എല്‍.എമാര്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് വേണ്ടെന്നും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു.

വിദേശപര്യടനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചെത്തിയ ശേഷമായിരിക്കും പാര്‍ട്ടിയുടെ അടുത്ത നീക്കം

No comments:

Post a Comment

Contact Form

Name

Email *

Message *