Thursday, 3 July 2014

സുനന്ദ പുഷ്‌കര്‍ : ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് എയിംസ് ഡോക്ടര്‍.

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ സമ്മര്‍ദ്ദമുണ്ടായെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് എയിംസ് ആസ്പത്രിയിലെ ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ. സുധീര്‍ ഗുപ്ത. ആരോപണം എയിംസ് ആസ്പത്രി അധികൃതര്‍ തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് ഡോ. ഗുപ്ത ഇക്കാര്യം വ്യക്തമാക്കിയത്.


തനിക്കുമേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നില്ലെന്ന് എയിംസ് അധികൃതര്‍ക്ക് എങ്ങനെ അറിയാമെന്ന് ഡോ. ഗുപ്ത ചോദിച്ചു. 'ഇക്കാര്യം അവര്‍ക്ക് എങ്ങനെ ഉറപ്പിച്ച് പറയാനാകും. തന്റെ ആരോപണം തള്ളിക്കളയാന്‍ തിരക്കിട്ട് പത്രസമ്മേളനം നടത്തേണ്ട ആവശ്യം എന്തായിരുന്നു' - ഡോ. ഗുപ്ത ചോദിച്ചു. ജീവിതത്തില്‍ ഒരിക്കലും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയിട്ടില്ല. സുനന്ദയുടേത് മാത്രമല്ല, എല്ലാ പോസ്റ്റ്‌മോര്‍ട്ടങ്ങളും താന്‍ ആത്മാര്‍ത്ഥതയോടെ നിയമാനുസൃതമായാണ് നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

No comments:

Post a Comment

Contact Form

Name

Email *

Message *