Monday, 28 July 2014

അരുവിപ്പുറത്തിന്റെ പൈതൃകം നിലനിര്‍ത്തണം.

നെയ്യാറ്റിന്‍കര: ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിന്റെയും അനുബന്ധമായ സ്ഥലങ്ങളുടെയും പൈതൃകം സംരക്ഷിക്കണമെന്ന് അരുവിപ്പുറം പൈതൃക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
അരുവിപ്പുറം മഠത്തിലെ കെട്ടിടങ്ങള്‍, ശങ്കരന്‍കുഴി, പ്ലാവ്, വിഗ്രഹം കൊണ്ടുവന്ന പാത, ഗുരുദേവന്‍നട്ട വൃക്ഷം, കൊടിതൂക്കിമലയിലെ ഗുഹ, തീര്‍ഥക്കിണര്‍, ഭൈരവന്‍ശാന്തി സമാധി എന്നിവ പൈതൃകമേഖലയായി പ്രഖ്യാപിക്കുകയും പൗരാണികത്തനിമയില്‍ സംരക്ഷിക്കുകയും വേണമെന്ന് സമിതി ആവശ്യപ്പെട്ടു.

ഭാരവാഹികള്‍: ജി. പുരുഷോത്തമ പണിക്കര്‍ (പ്രസി.), ഡി. മധുസൂദനന്‍ (വൈസ് പ്രസി.), അരുവിപ്പുറം സുരേന്ദ്രന്‍ (സെക്ര.), കെ. എസ്. മനോജ് (ജോ. സെക്ര.), വി. എം. അനില്‍കുമാര്‍ (ഖജാ.).

No comments:

Post a Comment

Contact Form

Name

Email *

Message *