കോട്ടയ്ക്കല്‍: പുലര്‍ച്ചെ കാറില്‍ പെട്രോള്‍ നിറയ്ക്കാനെത്തിയ
സംഘം പമ്പ് ജീവനക്കാരന്റെ ഒരു ലക്ഷത്തോളം രൂപയുള്ള ബാഗ് തട്ടിപ്പറിച്ച്
കടന്നു. ദൃശ്യങ്ങള്‍ സി.സി.ടി.വി. കാമറയില്‍ പതിഞ്ഞുവെങ്കിലും നമ്പര്‍
വ്യക്തമായിട്ടില്ല. എന്നാല്‍ തട്ടിപ്പറിച്ചയാളുടെ മുഖം വ്യക്തമാണ്.
ദേശീയപാതയില്‍ പറമ്പിലങ്ങാടിയിലെ ഇന്ത്യന്‍ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പില്‍ വ്യാഴാഴ്ച കാലത്ത് അഞ്ച് മണിയോടെയാണ് സംഭവം. ചങ്കുവെട്ടി ഭാഗത്തു നിന്നാണ് കാര്‍ പെട്രോള്‍ നിറയ്ക്കാനെത്തിയത്.
ഈ സമയം പിന്‍സീറ്റിലുണ്ടായിരുന്ന യാത്രക്കാരിലൊരാള്‍ സീറ്റിന്റെ പിന്നില്‍ നിന്നെടുത്ത കുപ്പിയില്‍ പെട്രോള്‍ നിറച്ചുതരാന്‍ ആവശ്യപ്പെട്ടു. പെട്രോള്‍ നിറച്ച ശേഷം ഡോറിന്റെ ചില്ല് താഴ്ത്തി കുപ്പി വാങ്ങിക്കുകയും പെട്ടെന്ന് ജീവനക്കാരന്റെ കക്ഷത്തിലിരുന്ന ക്യാഷ് ബാഗ് തട്ടിപ്പറിച്ച് കാര്‍ കുതിക്കുകയുമാണുണ്ടായത്. ഈ സമയം ജീവനക്കാരനായ ഫായീസ് (19) ബഹളം വെച്ചെങ്കിലും കാര്‍ അപ്രത്യക്ഷമായിരുന്നു. തലേന്ന് രാത്രി മുതല്‍ രാവിലെവരേയുള്ള വില്‍പ്പനയുടെ പണമാണ് ബാഗിലുണ്ടായിരുന്നത്.
പെട്രോള്‍ പമ്പില്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി. കാമറയില്‍ ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ടെങ്കിലും കാറിന്റെ നമ്പര്‍മാത്രം അതില്‍ പതിഞ്ഞിട്ടില്ല.
പമ്പ് ഉടമസ്ഥന്‍ നീലങ്ങത്ത് മൊയ്തീന്‍ കുട്ടി ഹാജിയുടേയും ജീവനക്കാരന്‍ ഫായീസിന്റെയും പരാതി പ്രകാരം കോട്ടയ്ക്കല്‍ പോലീസ് കേസ്സെടുത്തു.

No comments:
Post a Comment