Monday, 14 July 2014

റാങ്ക് ലിസ്റ്റുകള്‍ കാലഹരണപ്പെടുന്നു; സര്‍ക്കാരിനും പി.എസ്.സിക്കും നിസ്സംഗത.

കോട്ടയം: ഉദ്യോഗാര്‍ത്ഥികളുടെ മോഹങ്ങള്‍ തല്ലിക്കൊഴിച്ച് റാങ്ക് ലിസ്റ്റുകള്‍ ഒന്നൊന്നായി കാലഹരണപ്പെടുന്നു. അപ്രഖ്യാപിത നിയമനനിരോധം പോലുള്ള ഈ അവസ്ഥ സര്‍ക്കാരും പി.എസ്.സിയും കണ്ടില്ലെന്ന് നടിക്കുന്നു.


ഒരു റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്നുവര്‍ഷമാണ്. വിരലിലെണ്ണാവുന്നവര്‍ക്കുമാത്രമേ നിയമനം ലഭിക്കുന്നുള്ളൂ. എല്‍.ഡി. ക്ലൂക്ക് നിയമനത്തിനുള്ള ലിസ്റ്റിന്റെ കാലാവധി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവസാനിക്കും. ലക്ഷക്കണക്കിനുപേര്‍ പരീക്ഷയെഴുതി. 3000 പേരുടെ റാങ്ക് ലിസ്റ്റിട്ടിട്ട് കോട്ടയം ജില്ലയില്‍ 265 പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. മറ്റു ജില്ലകളില്‍ അഡ്വൈസ് മെമ്മോ ലഭിച്ചവരുടെ വിശദാംശങ്ങള്‍ ചുവടെ തിരുവനന്തപുരം 1326, കൊല്ലം-491, ആലപ്പുഴ-379, പത്തനംതിട്ട 439, എറണാകുളം-787, തൃശ്ശൂര്‍-680, പാലക്കാട്-561, മലപ്പുറം-770, കോഴിക്കോട്-457, വയനാട്-264, കണ്ണൂര്‍-482, കാസര്‍കോട്-305.
തൊഴിലന്വേഷകരുടെരോഷം പലപ്പോഴും വിവിധ വകുപ്പുമേധാവികളുടെ നേരെ തിരിയുന്ന സാഹചര്യമുണ്ട്. 500പേരുടെ ലിസ്റ്റിട്ടിട്ടുള്ള സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2(ആരോഗ്യവകുപ്പ്) തസ്തികയിലെ ഒഴിവുകള്‍ 2009നുശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
സര്‍ക്കാര്‍വകുപ്പുകളില്‍ നിയമനകാര്യത്തില്‍ ഏറ്റവുംപിന്നില്‍ ആരോഗ്യവകുപ്പാണ്. താരതമ്യേന നിയമനം നടക്കുന്നത് റവന്യുവകുപ്പിലാണ്. പലവകുപ്പുകളിലും ഒട്ടേറെപ്പേര്‍ വിരമിക്കുമ്പോഴും പുതിയ ആളുകള്‍ക്ക് അതിന്റെ നാലിലൊന്നുപോലും നിയമനം നല്കുന്നുമില്ല.

No comments:

Post a Comment

Contact Form

Name

Email *

Message *