Saturday, 26 July 2014

പെണ്‍വാണിഭ കേസ് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചത് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വാഹനത്തില്‍.

തിരുവനന്തപുരം: പോലീസ് അറസ്റ്റ് ചെയ്ത കൊച്ചി ബ്ലാക്ക് മെയിലിങ് പെണ്‍വാണിഭ കേസിലെ പ്രതി ജയചന്ദ്രന്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചത് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വാഹനത്തില്‍. ജയചന്ദ്രന്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജെ.എസ്. ജോഷിയുടെ സ്‌കോര്‍പ്പിയോ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.


മുന്‍ എം.എല്‍.എ. ടി.ശരത്ചന്ദ്ര പ്രസാദിന്റെ പേരിലെടുത്ത എം.എല്‍.എ. ഹോസ്റ്റലിലെ മുറിയിലായിരുന്നു ജയചന്ദ്രന്‍ താമസിച്ചിരുന്നത്. കൊച്ചി ബ്ലാക്‌മെയിലിങ് പെണ്‍വാണിഭ സംഘത്തിന് രാഷ്ട്രീയനേതാക്കളെയും ഉന്നതരെയും പരിചയപ്പെടുത്തുന്നതില്‍ നിര്‍ണായക കണ്ണിയായിരുന്നു ജയചന്ദ്രന്‍. ഒരാഴ്ചയായി ഇയാള്‍ ശരത്ചന്ദ്ര പ്രസാദിന്റെ പേരിലെടുത്ത നാല്‍പ്പത്തിയേഴാം നമ്പര്‍ മുറിയില്‍ താമസിച്ചുവരികയായിരുന്നു. സുനില്‍ എന്ന സിനിമാ പ്രവര്‍ത്തകനാണ് താന്‍ താക്കോല്‍ നല്‍കിയതെന്ന് ശരത്ചന്ദ്ര പ്രസാദ് ഇന്നലെ പറഞ്ഞിരുന്നു.

എം.എല്‍.എ. ഹോസ്റ്റലിന് പുറത്തുവച്ചാണ് ബുധനാഴ്ച രാത്രി ജയചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. ശരത്ചന്ദ്ര പ്രസാദിനെ തനിക്ക് നേരിട്ടറിയാമെന്ന് ജയചന്ദ്രന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബ്ലാക്ക്‌മെയില്‍ ചെയ്ത് വിവിധ വ്യക്തികളില്‍ നിന്ന് അഞ്ചു ലക്ഷത്തോളം രൂപ കൈക്കലാക്കിയിട്ടുണ്ടെന്നും ഒരു ജ്വല്ലറി ഉടമ അടക്കം കെണിയില്‍ പെടുത്താനായി പ്രമുഖ വ്യക്തികളുടെ ഒരു ലിസ്റ്റ് തന്നെ തയ്യാറാക്കിയിട്ടുണ്ടെന്നും ജയചന്ദ്രന്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

No comments:

Post a Comment

Contact Form

Name

Email *

Message *