Monday, 21 July 2014

ഇന്ത്യൻ പ്രസിഡന്റ് ആരെന്നറിയാത്ത ടീച്ചർക്കെതിരെ അന്വേഷണം.


പാട്‌ന : ബീഹാറിലെ ഗവൺമെന്റ്  സ്‌കൂളിലെ ഒരു ടീച്ചർക്ക്  ഇന്ത്യയുടെ പ്രസിഡന്റ്  പ്രതിഭാ പാട്ടീലും, ഗവർണർ സ്മൃതി ഇറാനിയുമാണ്. ടീച്ചറുടെ പാണ്ഡിത്യം നേരിട്ടുകേൾക്കാൻ ഭാഗ്യം സിദ്ധിച്ച ഗയയിലെ ജില്ലാ മജിസ്‌ട്രേറ്റ്  ഉടനെ ടീച്ചറുടെ  യോഗ്യതയെക്കുറിച്ച് അന്യേഷിക്കാൻ ഉത്തരവ് നൽകിയിരിക്കുകയാണ്.

ഡുമിരിയിലെ മാവോയിസ്റ്റ് സാന്നിദ്ധ്യമുളള പ്രദേശത്തെ  പ്രൈമറി സ്‌കൂളിലെ  അദ്ധ്യാപികയായ അനിത, സ്വന്തം നാട്ടിലേക്ക്  സ്ഥലംമാറ്റം ആവശ്യപ്പെട്ടാണ്  ജില്ലാ മജിസ്‌ട്രേറ്റിന് മുൻപിലെത്തിയത്. ടീച്ചറുടെ ആവശ്യം ക്ഷമാപൂർവ്വം കേട്ട ജില്ലാ മജിസ്‌ട്രേറ്റ് ,പൊതുവിജ്ഞാനം അളക്കാൻ ഒന്നു രണ്ട് ചോദ്യങ്ങൾ ചോദിച്ചതോടെയാണ്  ടീച്ചറുടെ കാര്യം കഷ്ടത്തിലായത്.

ടീച്ചറുടെ  പൊതുവിജ്ഞാനം ശരിക്കും ബോദ്ധ്യമായ ജില്ലാ മജിസ്‌ട്രേറ്റ് , ആപ്പിൾ, ജനുവരി, എഡ്യൂക്കേഷൻ തുടങ്ങിയ വാക്കുകൾ എഴുതാൻ ആവശ്യപ്പെട്ടു..."Junuary",  "apil",  "adukesun" എന്നിങ്ങനെ പോയി ആ വാക്കുകളുടെ സ്പെല്ലിംഗുകൾ.


ഏതായാലും വീട്ടിനടുത്തേക്ക്  സ്ഥലംമാറ്റം ആവശ്യപ്പെട്ട് പോയ ടീച്ചർ വീട്ടിൽ തന്നെയിരിക്കേണ്ടിവരും എന്ന രീതിയിലേക്കാണ്  കാര്യങ്ങളുടെ പോക്ക്.

No comments:

Post a Comment

Contact Form

Name

Email *

Message *