ന്യൂഡല്‍ഹി: 2003-ലെ മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസില്‍
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 22 പേര്‍ക്ക് സുപ്രീംകോടതി ജാമ്യം
അനുവദിച്ചു.
ജാമ്യം നല്‍കരുതെന്ന സംസ്ഥാന സര്‍ക്കാറിന്റെ കടുത്ത നിലപാട് തള്ളിയാണ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. പബ്ലൂക് പ്രോസിക്യൂട്ടറുടെ വാദം കേട്ട ശേഷം വിചാരണക്കോടതിക്ക് ജാമ്യവ്യവസ്ഥകള്‍ തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
മാറാട് കൂട്ടക്കൊലക്കേസില്‍ ഇപ്പോള്‍ ജാമ്യം ലഭിച്ച 22 പേരടക്കം 63 പേര്‍ക്ക് വിചാരണക്കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചിരുന്നു. ഇത് 2012 ആഗസ്തില്‍ ഹൈക്കോടതി ശരിവെച്ചു. അതിന് പുറമെ, സര്‍ക്കാറിന്റെ അപ്പീല്‍ പരിഗണിച്ച് വിചാരണക്കോടതി വെറുതെവിട്ട 24 പേരെ ക്കൂടി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഹൈക്കോടതി ശിക്ഷിച്ച 24 പേര്‍ക്ക് കഴിഞ്ഞകൊല്ലം െസപ്തംബറില്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ജാമ്യം നല്‍കിയിരുന്നു. ഹൈക്കോടതിവിധി ചോദ്യം ചെയ്തുള്ള എല്ലാവരുടെയും അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
പതിനൊന്നു വര്‍ഷത്തിലധികമായി പ്രതികള്‍ ജയിലില്‍ കിടക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ജാമ്യത്തിന് അര്‍ഹരാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ക്ക് ജാമ്യം നല്‍കാതിരിക്കാന്‍ കേരളത്തിന് എന്താണ് പറയാനുള്ളതെന്ന് കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍തന്നെ കോടതി ചോദിച്ചു. 22 പേരെയും വിചാരണക്കോടതിയും ഹൈക്കോടതിയും ശിക്ഷിച്ചതാണെന്ന് കേരളത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരിയും സ്റ്റാന്‍ഡിങ് കോണ്‍സല്‍ എം.ആര്‍. രമേശ് ബാബുവും കോടതിയെ അറിയിച്ചു.
സംഘടിതഗൂഢാലോചനയിലൂടെ ഒമ്പതു പേരെ കൊലപ്പെടുത്തിയ കേസാണിത്. മാറാട്ട് നടന്നത് വര്‍ഗീയകലാപമാണെന്നും ഈ കേസിനെ പ്രത്യേകം പരിഗണിക്കണമെന്നും ജാമ്യം നല്‍കുകയാണെങ്കില്‍ സുപ്രീംകോടതിതന്നെ കര്‍ശനമായ വ്യവസ്ഥകള്‍ വെക്കണമെന്നും കേരളം വാദിച്ചു.
അതിവേഗം അപ്പീല്‍ തീര്‍പ്പാക്കാന്‍ ഈ ഒരു കേസു മാത്രമല്ല തങ്ങളുടെ പരിഗണനയിലുള്ളതെന്ന് കോടതി വ്യക്തമാക്കി. പ്രതികളെല്ലാം വര്‍ഷങ്ങളായി ജയിലില്‍ കഴിയുകയാണെന്നും അവര്‍ ജാമ്യം അര്‍ഹിക്കുന്നുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി. ജാമ്യം ലഭിച്ചവര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ചന്ദര്‍ ഉദയ് സിങ്, അഡ്വ. കെ. രാജീവ് എന്നിവര്‍ ഹാജരായി
കേസിലെ ഏഴാംപ്രതി വിജിലി, അലി അക്ബര്‍ എന്ന ബിച്ചുമോന്‍ (8-ാം പ്രതി), അബ്ദുല്‍ നസീര്‍ (12), റഹീം (21), ഷറഫുദ്ദീന്‍ (23), കെ.പി. അബ്ദുല്‍മജീദ് (26), കെ.പി. റസാഖ് (29), ഹാറൂണ്‍ റഷീദ് (30), അസ്‌കര്‍ (31), പി.പി. സലീം (32), ആഷിഖ് (39), സിറാജുദ്ദീന്‍ (46), താഹ(50), നിസാര്‍(54), താജുദ്ദീന്‍ (55), മുനീര്‍ (72), സക്കീര്‍ ഹുസൈന്‍ (77), റഫീഖ് (90), കമറുദ്ദീന്‍(109), ഫൈസല്‍ (113), ജംഷീര്‍ (145), ജാഫര്‍ (49) എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

No comments:
Post a Comment