Saturday, 26 July 2014

കേരളത്തിലേക്ക് വരുന്നത് പ്രതിദിനം ഒരുടണ്‍ കഞ്ചാവ്; മദ്യത്തേക്കാള്‍ വലിയ വിപത്താവുന്നു.

പാലക്കാട്: കേരളത്തിന് മദ്യത്തേക്കാള്‍ വലിയഭീഷണിയായി കഞ്ചാവ്. സംസ്ഥാനത്തിനകത്തെ കഞ്ചാവുകൃഷി കുറഞ്ഞതായി പറയപ്പെടുമ്പോഴും പ്രതിദിനം ഒരുടണ്‍ കഞ്ചാവ് വിവിധ അതിര്‍ത്തികളിലൂടെ കടത്തിക്കൊണ്ടുവരുന്നതായി എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.


കേരളത്തിലെത്തിക്കുന്ന മറുനാടന്‍ കഞ്ചാവ് അട്ടപ്പാടിയിലെയും ഇടുക്കിയിലെയും നീലച്ചടയന്‍ എന്ന പേരിലറിയപ്പെടുന്ന ലഹരികൂടിയ ഇനമെന്ന വ്യാജേനയാണ് വിറ്റഴിക്കപ്പെടുന്നത്. ഇതിനുപുറമെ ഇടുക്കി കേന്ദ്രീകരിച്ച് വന്‍തോതില്‍ ഹാഷിഷ് ഓയില്‍ നിര്‍മിച്ച് അന്താരാഷ്ട്ര മാര്‍ക്കറ്റിലേക്കും എത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

എക്‌സൈസ്വകുപ്പ് 2013ല്‍മാത്രം ആറുകിലോ ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. ഇതിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കിലോയ്ക്ക് ഒന്നരക്കോടിയിലേറെ വിലവരുമെന്ന് കണക്കാക്കുന്നുണ്ട്. 15 കിലോയോളം കഞ്ചാവില്‍നിന്നാണ് ഒരുകിലോ ഹാഷിഷ് ഓയില്‍ ഉണ്ടാക്കിയെടുക്കുന്നത്. ഇതില്‍ വിദഗ്ധരായ സംഘം ഇടുക്കിയിലുണ്ട്. ലഹരിക്ക് കാരണമാകുന്ന ടെട്രാ ഹൈഡ്രോകന്നാബിനോള്‍ എന്ന രാസവസ്തു കഞ്ചാവില്‍ അഞ്ചുശതമാനംമാത്രം കാണപ്പെടുമ്പോള്‍ ഹാഷീഷില്‍ അത് 60 ശതമാനമാണ്. കഴിഞ്ഞയാഴ്ച കുമളിയില്‍ ഒരു ടൂറിസ്റ്റ് ഗൈഡില്‍ നിന്ന് പത്തുഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെടുത്തിരുന്നു. ഇടനിലക്കാരനായി ഹാഷിഷ് ഓയില്‍ വില്പനയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടുന്നത്.

കഴിഞ്ഞവര്‍ഷം കഞ്ചാവ് കടത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ഇടുക്കിയിലെ ഒരു എക്‌സൈസ് ജീവനക്കാരനെയും അറസ്റ്റ് ചെയ്തിരുന്നു. 2014ലെ ആദ്യ ആറുമാസത്തിനകം എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം മാത്രം 88 കിലോ കഞ്ചാവ് പിടികൂടിയിട്ടുണ്ട്. നര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് 22 കിലോയും റെയില്‍വേ സംരക്ഷണസേന 26 കിലോയും ഈ കാലയളവില്‍ പിടികൂടി. 2013ല്‍ എക്‌സൈസ് വകുപ്പ് 690 കേസിലായി 500 കിലോയിലേറെ കഞ്ചാവും കടത്താനുപയോഗിച്ച 165 വണ്ടികളും പിടികൂടി. എക്‌സൈസ്വകുപ്പുമന്ത്രി നിയമസഭയില്‍ പറഞ്ഞതാണ് ഇക്കാര്യങ്ങള്‍.

No comments:

Post a Comment

Contact Form

Name

Email *

Message *