Thursday, 24 July 2014

വാര്‍ഡിനോട് അവഗണന: മേയറുടെ ചേംബറിനു മുന്നില്‍ കൗണ്‍സിലര്‍ കൈഞരമ്പ് മുറിച്ചു.

കോഴിക്കോട്: കോര്‍പ്പറേഷന്‍കൗണ്‍സിലില്‍ നിരന്തരമായി അവശ്യപ്പെട്ടിട്ടും വാര്‍ഡ് വികസനത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍ കൈഞരമ്പ് മുറിച്ചു. അത്താണിക്കല്‍ വാര്‍ഡ് കൗണ്‍സിലറും കോണ്‍ഗ്രസ് അംഗവുമായ സി.എസ്. സത്യഭാമയാണ് മേയര്‍ പ്രൊഫ. എ.കെ. േപ്രമജത്തിന്റെ ചേംബറിനു മുമ്പില്‍ ഞരമ്പ് മുറിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.

ചേംബറിലെത്തിയ സത്യഭാമ മേയറോട് വാര്‍ഡിലെ പ്രശ്‌നം പരിഹരിക്കണമെന്നും വികസനത്തില്‍ പക്ഷപാതിത്വം പാടില്ലെന്നും പറഞ്ഞു. പിന്നാലെ ബ്ലേഡ് കൊണ്ട് കൈമുറിച്ചു. അപ്രതീക്ഷിതമായിട്ടായിരുന്നു ഇത്.
ചോര, വരാന്തയില്‍ വാര്‍ന്നൊഴുകി അവശയായ സത്യഭാമയെ സ്ഥലത്തുണ്ടായിരുന്ന കൗണ്‍സിലര്‍ ഷിനോജ്കുമാറും കോര്‍പ്പറേഷന്‍ ജീവനക്കാരും ആസ്​പത്രിയിലെത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍, കോര്‍പ്പറേഷനിലെ ഒരു കൗണ്‍സിലര്‍ക്കും തന്റെ അനുഭവമുണ്ടാകരുതെന്നും വാര്‍ഡ് വികസനത്തിനായി മരിക്കാന്‍ തയ്യാറാണെന്നും പറഞ്ഞ് സത്യഭാമ എതിര്‍ത്തു.
കൂടുതല്‍ കൗണ്‍സിലര്‍മാര്‍ സ്ഥലത്തെത്തി. കൗണ്‍സിലര്‍ സി.പി. സലീം, കൃഷ്ണദാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സത്യഭാമയെ ബീച്ച് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കല്‍കോളേജിലേക്ക് മാറ്റി.
എ. പ്രദീപ്കുമാര്‍ എം.എല്‍.എ.യും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മോഹനനും രാഷ്ട്രീയം കളിക്കുകയാണന്നും വികസനകാര്യത്തിലെ പക്ഷപാതിത്വത്തിന് കൂട്ടുനില്‍ക്കുകയാണെന്നും സത്യഭാമ ആരോപിച്ചു.
അത്താണിക്കല്‍-ബൈപ്പാസ് റോഡ് മണ്ണിട്ട് നികത്തിയതിനാല്‍ ഇവിടെ വെള്ളക്കെട്ടുണ്ടാകുന്നെന്ന് സത്യഭാമ പലതവണ കൗണ്‍സിലില്‍ പറഞ്ഞിട്ടുണ്ട്. രണ്ട് വീട്ടുകാര്‍ക്ക് വേണ്ടി ഒട്ടേറെ കുടുംബങ്ങള്‍ യാതന അനുഭവിക്കുന്നകാര്യം കുറച്ചുകാലമായി അവതരിപ്പിച്ചിട്ടും കോര്‍പ്പറേഷന്‍ ജനപക്ഷത്ത് നില്‍ക്കാതെ രാഷ്ട്രീയം കളിക്കുന്നുവെന്നായിരുന്നു സത്യഭാമയുടെ പരാതി. വെള്ളക്കെട്ട് നീക്കാന്‍ മണ്ണെടുത്തുമാറ്റണമെന്ന് ഓംബുഡ്‌സ്മാന്‍ നിര്‍ദേശമുണ്ടായിട്ടും നടപടിയെടുത്തില്ലെന്നും പരാതിയുണ്ട്.

No comments:

Post a Comment

Contact Form

Name

Email *

Message *