Monday, 28 July 2014

നെയ്യാറ്റിന്‍കര സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വാഹനങ്ങള്‍ നിറയുന്നു.

നെയ്യാറ്റിന്‍കര: സിവില്‍ സ്റ്റേഷന്റെ പുറകുഭാഗത്ത് ഡി വൈ.എസ്.പി. ഓഫീസിലേക്കുള്ള പാതയ്ക്കരികില്‍ വാഹനങ്ങള്‍ നിറയുന്നു. ആര്‍. ടി. അധികൃതര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പിടികൂടിയ വാഹനങ്ങളാണ് മാസങ്ങളായി സ്റ്റേഷന്‍ പരിസരത്ത് വഴിമുടക്കുന്നത്. തുരുമ്പെടുത്തു തുടങ്ങിയ വാഹനങ്ങളെ മറ്റൊരിടത്തേക്ക് മാറ്റാന്‍ നടപടി ഉണ്ടാകുന്നില്ല.

സിവില്‍ സ്റ്റേഷന് പുറകിലെ മരച്ചുവട്ടില്‍ ഓട്ടോറിക്ഷ ഉള്‍പ്പെടെ 40 ലേറെ വാഹനങ്ങള്‍ ഇപ്പോഴുണ്ട്. ഇവയില്‍ അധികവും ആര്‍. ടി. വകുപ്പ് പരിശോധനയില്‍ പിടികൂടിയതാണ്.
കോടതിയില്‍ കേസുള്ളതിനാല്‍ ഇവ കൈമാറാന്‍ കഴിയില്ല. മാറ്റിയിടാന്‍ മറ്റൊരു യാര്‍ഡും നിലവിലില്ല. സിവില്‍ സ്റ്റേഷനില്‍ 25 ലേറെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയ്‌ക്കെല്ലാം ഔദ്യോഗിക വാഹനങ്ങളുണ്ട്. സ്റ്റേഷന് മുന്നില്‍ സന്ദര്‍ശകരുടെയും ആര്‍. ടി പരിശോധനയ്ക്ക് എത്തുന്ന ഇരുചക്രവാഹനങ്ങളുമാണ് നിര്‍ത്തുന്നത്. ഇതുമൂലം സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഉള്ളില്‍ കടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഡി വൈ.എസ്.പിമാര്‍ പലപ്പോഴും വാഹനം സ്റ്റേഷന്റെ വാതിലില്‍ നിര്‍ത്തി നടന്നാണ് ഓഫീസിലെത്താറുള്ളത്. ഈ ഭാഗത്ത് സ്വകാര്യ വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും പ്രത്യേകം പാര്‍ക്കിങ്ങിന് ബോര്‍ഡ്‌ െവച്ചിട്ടുണ്ട്. ആരും അതാതിടത്ത് വാഹനം നിര്‍ത്താറില്ല. വര്‍ഷങ്ങളായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനവ്യൂഹത്തിനിടയില്‍ പാമ്പുള്‍പ്പെടെയുള്ള ഇഴജന്തുക്കള്‍ നിറഞ്ഞിട്ടുണ്ട്. രാത്രിയില്‍ ഡി വൈ.എസ്.പി. ഓഫീസിലെ ജീവനക്കാര്‍ ഭയത്തോടെയാണ് ഉള്ളില്‍ കടക്കുന്നത്. മുകളിലെ മരത്തിലെ ഇലവീണും മഴയേറ്റും വാഹനങ്ങളേറെയും തുരുമ്പെടുത്തു നശിച്ചു. എന്നിട്ടും അവയെ സ്ഥലംമാറ്റാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. സിവില്‍ സ്റ്റേഷനിലെ മറ്റ് വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കിടയില്‍ തന്നെ ഇക്കാര്യത്തില്‍ അമര്‍ഷമുണ്ട്.

No comments:

Post a Comment

Contact Form

Name

Email *

Message *