ന്യൂഡല്‍ഹി : റംസാന്‍ നോമ്പനുഷ്ഠിക്കുന്ന മുസ് ലിം ജീവനക്കാരനെ ശിവസേന എംപി ബലം പ്രയോഗിച്ച് ഭക്ഷണം കഴിപ്പിച്ചു.
ഡല്‍ഹിയിലെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഗസ്റ്റ് ഹൗസായ മഹാരാഷ്ട്രസദനിലെ മുസ് ലിം ജീവനക്കാരനായ അര്‍ഷാദ് സുബൈറിനെയാണ് കഴിഞ്ഞ ദിവസം ശിവസേന എംപിമാര്‍ നിര്‍ബന്ധപൂര്‍വം റൊട്ടി കഴിപ്പിച്ചത്.
അര്‍ഷാദിന്റെ മുഖം പിടിച്ച് വായില്‍ റൊട്ടി തിരുകുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. താനയില്‍ നിന്നുള്ള ശിവസേനാ എം.പി രാജന്‍ വിചാരെയും വീഡിയോവില്‍ കാണുന്നത്.
ശിവസേന ഇന്ന് രാവിലെ ഈ സംഭവം നിഷേധിച്ചെങ്കിലും ഓണ്‍ലൈനിലൂടെ സംഭവത്തിന്റെ വീഡിയോ പുറത്താവുകയായിരുന്നു. ആരെയും നിര്‍ബന്ധിതമായി റൊട്ടി കഴിപ്പിച്ചിട്ടില്ലെന്നും മോശം സേവനത്തിനെതിരെയും ഭക്ഷണത്തിനെതിരെയും പ്രതിഷേധിക്കുകയായിരുന്നുമെന്നാണ് ശിവസേന പറയുന്നത്.
സംഭവം വിവാദമായതോടെ ഇക്കാര്യം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും ബഹളം വെച്ചു. ബഹളം ക്രമാതീതമായതോടെ ഇരുസഭകളും നിര്‍ത്തിവെക്കുകയായിരുന്നു.

No comments:
Post a Comment