ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയിലും കോണ്‍ഗ്രസ്സിലും
പിളര്‍പ്പുണ്ടാക്കി ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബി.ജെ.പി.
നീക്കം. ഇതിന്റെ സാധ്യതകളെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സതീഷ്
ഉപാധ്യായ എം.എല്‍.എ.മാരുമായി കൂടിയാലോചന നടത്തിയതായി അറിയുന്നു. ഡല്‍ഹിയിലെ
രാഷ്ട്രപതി ഭരണം അവസാനിക്കാന്‍ ഒരു മാസം ശേഷിക്കെയാണ് ബി.ജെ.പി.യുടെ ഈ
നീക്കം.
70 അംഗ നിയമസഭയിലേക്ക് ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് ലഭിച്ചത് 31 സീറ്റായിരുന്നു. സഖ്യകക്ഷിയായ അകാലിദളിന് ഒരുസീറ്റും ലഭിച്ചു. കേവലഭൂരിപക്ഷം തികയാത്തതിനാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനായില്ല. തുടര്‍ന്ന് ആംആദ്മി സര്‍ക്കാറുണ്ടാക്കി. ലോക്പാല്‍ ബില്ലിനെച്ചൊല്ലി കോണ്‍ഗ്രസ്സുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് 49 ദിവസം ഭരിച്ച ആംആദ്മി സര്‍ക്കാര്‍ രാജിവെച്ചു. ഫിബ്രവരി 17-ന് രാഷ്ട്രപതി ഭരണവും പ്രഖ്യാപിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴുസീറ്റിലും ബി.ജെ.പി. വിജയിച്ചിരുന്നു. ഇത് നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാമെന്നായിരുന്നു പാര്‍ട്ടിയുടെ പ്രതീക്ഷ. എന്നാല്‍, വൈദ്യുതി തുടര്‍ച്ചയായി ലഭ്യമാക്കാത്തതും ജലവിതരണത്തിലെ അപാകവും ഉള്ളിക്കും ഉരുളക്കിഴങ്ങിനും വന്‍തോതില്‍ വില ഉയര്‍ന്നതും പാര്‍ട്ടിയെ വെട്ടിലാക്കി. ജനവികാരം എതിരായതിനാല്‍ തത്കാലം പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ താത്പര്യമില്ല. ഏതെങ്കിലും പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപവത്കരണത്തിന് താത്പര്യമുണ്ടെങ്കില്‍ സാധ്യത തേടുമെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
കോണ്‍ഗ്രസ്സിന് എട്ട് എം.എല്‍.എ.മാരാണുള്ളത്. ഇതില്‍ ആറുപേര്‍ ബി.ജെ.പി.യെ പിന്തുണയ്ക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍, ഇക്കാര്യം സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ്‌ലി നിഷേധിച്ചിട്ടുണ്ട്.
ലഫ്റ്റനന്റ് ഗവര്‍ണര്‍ ക്ഷണിച്ചാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സതീഷ് ഉപാധ്യായ മാധ്യമങ്ങളോട് പ്രതികരിച്ചു. ഡല്‍ഹിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ വേണം. ഇപ്പോഴത്തെ അനിശ്ചിതത്വം ഏറെക്കാലം തുടരാനാവില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുതിര്‍ന്ന പാര്‍ട്ടിനേതാവ് ജഗദീഷ് മുഖിയെയാണ് ബി.െജ.പി. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയില്‍ സര്‍ക്കാറിനായി നേതാക്കളുമായി ആശയവിനിമയം തുടങ്ങിയതായും അറിയുന്നു.
കുതിരക്കച്ചവടം നടത്തി ഡല്‍ഹിയില്‍ സര്‍ക്കാറുണ്ടാക്കാന്‍ ബി.ജെ.പി. ശ്രമിക്കുന്നതായി ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. ആം ആദ്മി എം.എല്‍.എ.മാരെ വിലയ്‌ക്കെടുക്കാന്‍ ബി.ജെ.പി.ക്ക് കഴിഞ്ഞില്ല. കോണ്‍ഗ്രസ് എം.എല്‍.എ.മാരെ സ്വാധീനിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഓരോരുത്തര്‍ക്കും 20 കോടി രൂപവീതം വാഗ്ദാനം നല്‍കിയിട്ടുണ്ട്. രണ്ട് മന്ത്രിപദവിയും നാല് ചെയര്‍മാന്‍ സ്ഥാനവും വെച്ചുനീട്ടിയിട്ടുണ്ടെന്നും കെജ്രിവാള്‍ ആരോപിച്ചു.
എന്നാല്‍, കുതിരക്കച്ചവടത്തില്‍ പാര്‍ട്ടി വിശ്വസിക്കുന്നില്ലെന്ന് ബി.ജെ.പി. നേതാവ് വിജയ് ജോളി ഇതിനോട് പ്രതികരിച്ചു.

No comments:
Post a Comment