ചെന്നൈ: തമിഴ്‌നാട്ടിലെ ഹിന്ദുമുന്നണി, ബി.ജെ.പി., വിശ്വഹിന്ദു
പരിഷത്ത് എന്നീ സംഘടനകളുടെ പത്തോളം നേതാക്കളെ വധിക്കുമെന്ന
മുന്നറിയിപ്പുമായി കേരളത്തില്‍ നിന്ന് ഭീഷണിക്കത്ത്.
പാലക്കാട്ടുനിന്നുമുള്ള കത്താണ് ഹിന്ദുമുന്നണിയുടെ ചിന്താദിരിപ്പേട്ടയുടെ
സിറ്റി ഓഫീസില്‍ ലഭിച്ചത്. റംസാന്‍ദിനത്തില്‍ തമിഴ്‌നാടിന്റെ വിവിധ
ഭാഗങ്ങളിലുള്ള 10 നേതാക്കളെ വധിക്കുമെന്നാണ് കത്തില്‍ ഭീഷണി മുഴക്കിയതെന്ന്
ഹിന്ദുമുന്നണി സിറ്റി സെക്രട്ടറി എസ്.എസ്. മുരുകേശന്‍ പറഞ്ഞു.
പാലക്കാട്ടുനിന്ന് പോസ്റ്റ് ചെയ്ത തമിഴില്‍ എഴുതിയ കത്തില്‍ പേരു വെളിപ്പെടുത്തിയിട്ടില്ല. നേതാക്കളുടെ പേര് വ്യക്തമായി പറഞ്ഞിട്ടില്ല. തമിഴ്‌നാടിന്റെ വിവിധജില്ലകളില്‍ താമസിക്കുന്ന നേതാക്കളുടെ പേരിന്റെ അവസാനത്തെ അക്ഷരമാണ് കത്തില്‍ സൂചനയായി എഴുതിയിരിക്കുന്നത്.
ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ ചിന്താദിരിപ്പേട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയെത്തുടര്‍ന്ന് സംസ്ഥാനത്തെ ബി.ജെ.പി., ഹിന്ദുമുന്നണി, വി.എച്ച്.പി. ഓഫീസുകള്‍ക്ക് സുരക്ഷ ശക്തിപ്പെടുത്തി.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ തിരുവള്ളൂര്‍, കന്യാകുമാരി എന്നിവിടങ്ങളിലെ രണ്ട് ഹിന്ദുമുന്നണിനേതാക്കളെ അജ്ഞാത സംഘം വെട്ടിക്കൊന്നിരുന്നു. തിരുവള്ളൂര്‍ ജില്ലാ ഹിന്ദുമുന്നണിസെക്രട്ടറി സുരേഷ് കുമാറിന്റെ കൊലയില്‍ പുതുതായി രൂപം കൊണ്ട മുസ്ലിംസംഘടനയുടെ പങ്ക് വ്യക്തമായതായി പോലീസ് വെളിപ്പെടുത്തിയിരുന്നു.
തമിഴ്‌നാട്ടില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ബി.ജെ.പി., ഹിന്ദുമുന്നണി എന്നീ സംഘടനകളുടെ എട്ട് നേതാക്കളെ വധിച്ചിരുന്നു. സംഭവത്തില്‍ അല്‍-ഉമ തീവ്രവാദികളായ 'പോലീസ'് ഫക്രൂദ്ദീന്‍, പന്ന ഇസ്മയില്‍ ഉള്‍പ്പെടെ നാലു പേരെ അറസ്റ്റുചെയ്തിരുന്നു. മുഖ്യ കുറ്റവാളിയായ അബൂബക്കര്‍ സിദ്ദിഖിനെ ഇതുവരെ അറസ്റ്റുചെയ്തിരുന്നില്ല.

No comments:
Post a Comment