Sunday, 13 July 2014

റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് 30,000 രൂപവരെ സൗജന്യ ചികിത്സ.

ന്യൂഡല്‍ഹി: ദേശീയപാതകളില്‍ റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് 30,000 രൂപവരെയുള്ള സൗജന്യ ചികിത്സ നല്‍കുന്ന ഇന്‍ഷുറന്‍സ് പദ്ധതി ഉടനെ രാജ്യമൊട്ടുക്കും നടപ്പാക്കും. ഗതാഗത മന്ത്രാലയവും അന്താരാഷ്ട്ര റോഡ് ഫെഡറേഷനും സംയുക്തമായി നടത്തിയ സെമിനാറില്‍ റോഡ് ഗതാഗതസെക്രട്ടറി വിജയ് ചിബ്ബര്‍ ആണ് ഇക്കാര്യം അറിയിച്ചത്.


ഗുഡ്ഗാവ്- ജയ്പുര്‍, മുംബൈ-ബറോഡ, റാഞ്ചി-ജംേഷദ്പുര്‍ പാതകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി ഘട്ടംഘട്ടമായി വ്യാപിപ്പിക്കുമെന്ന് റോഡ് ഗതാഗതസെക്രട്ടറി പറഞ്ഞു. ദേശീയതലത്തില്‍ പദ്ധതി നടപ്പാക്കാന്‍ ഒരുകൊല്ലം 500 മുതല്‍ 600 കോടിവരെ രൂപ വേണം. അപകടത്തില്‍പ്പെടുന്നവരെ തൊട്ടടുത്തുള്ള ആസ്​പത്രിയില്‍ എത്തിച്ചശേഷം അടിയന്തരചികിത്സയ്ക്കുള്ള സഹായം സര്‍ക്കാര്‍ നല്‍കും. പരമാവധി 30,000 രൂപവരെയുള്ള ചികിത്സയ്ക്ക് പണം നല്‍കേണ്ടതില്ല. അതില്‍ക്കൂടുതലുള്ള ചെലവ് പരിക്കേറ്റവരുടെ ബന്ധുക്കള്‍ വഹിക്കണം.

റോഡ് സുരക്ഷയ്ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ പുതിയ പദ്ധതികള്‍ നടപ്പാക്കണമെന്ന് ഗതാഗതസെക്രട്ടറി അഭ്യര്‍ഥിച്ചു. ഏറ്റവുംകൂടുതല്‍ പേര്‍ റോഡപകടങ്ങളില്‍ മരിക്കുന്നത് ഇന്ത്യയിലാണ്. ഒരുവര്‍ഷം 1,50,000 പേര്‍ റോഡുകളില്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഓരോ മണിക്കൂറിലും 16 പേര്‍. ഓരോ 3.7 മിനിറ്റിലും മാരകമായ അപകടങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ടെന്ന് ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്റെ അധ്യക്ഷന്‍ കെ.കെ. കപില പറഞ്ഞു.

No comments:

Post a Comment

Contact Form

Name

Email *

Message *