ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ
ബാഗ്ദാദിലെ ഒരു വേശ്യാലയം സുന്നി വിമതര്‍ തീയിട്ടു നശിപ്പിച്ചു.
കെട്ടിടത്തിനുള്ളില്‍ നിന്ന് പിടിയിലായ 25 സ്ത്രീകളെ വെടിവെച്ചുകൊന്നു.
നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ബാഗ്ദാദിലെ കിഴക്കന്‍ പ്രദേശമായ സയൂനയിലാണ് ആക്രമണം ഉണ്ടായത്. കെട്ടിടത്തില്‍ ഒളിച്ചുതാമസിച്ചിരുന്നവരെ പിടിച്ചിറക്കിയ ശേഷമാണ് വകവരുത്തിയത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.
അതിനിടെ, ജൂണ്‍ ഒമ്പതുമുതല്‍ ഇതുവരെ ഇറാഖ് സൈന്യം 255 സുന്നി തടവുകാരെ വധിച്ചതായി മനുഷ്യാവകാശ നിരീക്ഷണ സംഘടന അറിയിച്ചു. മൊസൂള്‍, തല്‍ അഫര്‍, ബാഖുബ, ജുമര്‍ഖെ, റാവ, ഹില്ല എന്നിവിടങ്ങളിലുള്ളവരാണ് കൊല്ലപ്പെട്ടത്. ഇവരെല്ലാം സുന്നിവിഭാഗക്കാരാണ്. സൈനികര്‍ ഷിയാ വിഭാഗക്കാരും.
എന്നാല്‍, വാര്‍ത്ത ഇറാഖ് സൈനികവൃത്തങ്ങള്‍ നിഷേധിച്ചു. ചിലര്‍ ആക്രമണങ്ങളുടെ ഭാഗമായി മരിച്ചിട്ടുണ്ടാകാമെന്ന് സൈനികവക്താവ് പറഞ്ഞു. വാര്‍ത്തകളില്‍ പറയുന്നത്ര തടവുകാര്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായും വക്താവ് അറിയിച്ചു.

No comments:
Post a Comment