പാലക്കാട്: ജില്ലാ ആസ്‌പത്രിയില്‍ ശുചീകരണ ജീവനക്കാരെ നിയമിക്കുന്നതിന്
വെള്ളിയാഴ്ച നടത്തിയ എഴുത്തുപരീക്ഷയില്‍ പങ്കെടുത്തത് 1,560 പേര്‍. 1015
പേരെ താത്കാലികമായി നിയമിക്കാന്‍ ഉദ്ദേശിച്ചാണ് ആസ്പത്രിവികസനസമിതി അപേക്ഷ
ക്ഷണിച്ചത്. ആസ്‌പത്രിയില്‍ ശുചീകരണ ജീവനക്കാരുടെ 40ഓളം ഒഴിവുണ്ട്.
ഇവയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിയമനം നടത്തുന്നതു വരെയായിരിക്കും
ആസ്പത്രിവികസനസമിതി നിയമിച്ചവര്‍ക്ക് ജോലിയുണ്ടാവുക.
200രൂപ ദിവസക്കൂലിക്ക് താത്കാലിക നിയമനത്തിനാണ് പത്താംക്‌ളാസ് പൂര്‍ത്തിയാക്കിയ 25നും 40നുമിടെ പ്രായമുള്ളവരുടെ അഭൂതപൂര്‍വമായ തിരക്കുണ്ടായത്. രാവിലെ ഏഴുമണിതൊട്ട് ടൗണ്‍ഹാള്‍ അനക്‌സില്‍ തിരക്കുതുടങ്ങി. അവിടെ മരംവീണ് കറന്റ്‌പോയതുമൂലം രാവിലെ 9ന് തുടങ്ങേണ്ട രജിസ്‌ട്രേഷന്‍ വൈകി. പത്തിന് തുടങ്ങേണ്ട പരീക്ഷ 12നാണ് തുടങ്ങിയത്. തുടര്‍ന്ന്, അഞ്ച് ബാച്ചായിട്ടാണ് വൈകുന്നേരം നാലരയ്ക്കുള്ളില്‍ എഴുത്തുപരീക്ഷ പൂര്‍ത്തിയാക്കിയത്. ടൗണ്‍ ഹാള്‍ അനക്‌സിന് പുറത്തേക്ക് റോഡിലേക്കും നീണ്ട ഉദ്യോഗാര്‍ഥികളുടെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസുമെത്തി. എന്നാല്‍, വൈകുന്നേരംവരെ പരീക്ഷ പൂര്‍ത്തിയാക്കാന്‍ ക്ഷമയോടെ ആളുകള്‍ നിന്നു.

No comments:
Post a Comment