Wednesday, 11 June 2014

കാര്യക്ഷമതയില്ലാത്ത വാഹനങ്ങള്‍ സ്‌കൂള്‍ബസ്സുകളായി ഓടുന്നു.

ആറ്റിങ്ങല്‍: കാര്യക്ഷമതയില്ലാത്ത വാഹനങ്ങള്‍ സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്നതായി മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തി. കിളിമാനൂര്‍ മേഖലയിലെ സ്‌കൂളുകളില്‍ ചൊവ്വാഴ്ച അധികൃതര്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. രണ്ട് സ്‌കൂളുകളില്‍ ഉപയോഗിക്കുന്ന മൂന്ന് വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാതെ വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്ന് കര്‍ശന നിര്‍േദശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
ചിറയിന്‍കീഴ് താലൂക്കിലെ പല സ്‌കൂളുകളിലും ഉപയോഗിക്കുന്ന വാഹനങ്ങള്‍ പഴഞ്ചനാണെന്ന് പരാതി ആര്‍.ടി. ഓഫീസില്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ ആര്‍.ടി. ഓഫീസിലെ സ്‌കൂള്‍ ബസ്സുകളെ സംബന്ധിച്ച വിവരങ്ങള്‍ മുഴുവന്‍ ശേഖരിച്ചശേഷം നടത്തിയ അന്വേഷണത്തില്‍ നിരത്തിലിറക്കാന്‍ യോഗ്യതയില്ലാത്ത നിരവധി വാഹനങ്ങള്‍ സ്‌കൂള്‍ ബസ്സുകളായി ഓടുന്നുണ്ടെന്ന് മനസ്സിലാക്കി. തുടര്‍ന്നാണ് ചൊവ്വാഴ്ച പരിശോധനയ്ക്കിറങ്ങിയത്.
സ്‌കൂള്‍ പ്രവൃത്തിസമയത്ത് സ്‌കൂളുകളിലെത്തിയായിരുന്നു പരിശോധന. കുട്ടികളെയും കൊണ്ടുപോകുമ്പോള്‍ റോഡില്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളിലെത്തി പരിശോധന നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.
റോഡില്‍െവച്ച് പരിശോധന നടത്തുമ്പോള്‍ യോഗ്യതയില്ലാത്ത വാഹനങ്ങള്‍ പിന്നീട് ഓടാനനുവദിക്കാനാവില്ല. കുട്ടികളെ വഴിയിലറക്കി വിടുന്നത് വിമര്‍ശനങ്ങളുണ്ടാക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്‌കൂള്‍ ബസ്സുകള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വരുംദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കും. നിയമം ലംഘിക്കുന്ന സ്‌കൂളധികൃതര്‍ക്കെതിരെ നടപടികള്‍ക്ക് ശുപാര്‍ശചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു.

No comments:

Post a Comment

Contact Form

Name

Email *

Message *