Tuesday, 10 June 2014

കൊള്ളപ്പലിശക്കാരിയെ നാടുകടത്താന്‍ ഉത്തരവ്‌.

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഗുണ്ടാ നിയമപ്രകാരം കൊള്ളപ്പലിശ സംഘത്തില്‍പ്പെട്ട സ്ത്രീയ നാടുകടത്താന്‍ ഉത്തരവ്. തൈക്കാട് കണ്ണേറ്റുമുക്ക് അരുണ്‍ നിവാസില്‍ സച്ചുവിനെയാണ് ഗുണ്ടാനിയമപ്രകാരം നാടുകടത്താന്‍ സിറ്റി പോലീസ് കമ്മിഷണര്‍ എച്ച് വെങ്കിടേഷ് ഉത്തരവിട്ടത്. നാടുകടത്തല്‍ ഉത്തരവ് സച്ചുവിന് നല്‍കിക്കഴിഞ്ഞതായി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ അജിത ബീഗം അറിയിച്ചു. ഇനി സച്ചുവിന് തിരുവനന്തപുരം നഗരത്തിന്റെ ഏതെങ്കിലും പ്രദേശത്ത് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പ്രവേശിക്കണമെങ്കില്‍ പാലീസ് കമ്മിഷണറുടെ അനുമതി വേണം. ഉത്തരവ് ലംഘിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം.

ഏറ െനാളായി ബ്ലാങ്ക് ചെക്കുകള്‍, പ്രമാണങ്ങള്‍, മുദ്രപത്രങ്ങള്‍ എന്നിവ ഈടായി വാങ്ങി കൊള്ളപ്പലിശയ്ക്ക് ഇവര്‍ പണം കടംകൊടുത്തിരുന്നതായി പോലീസ് പറഞ്ഞു. പലിശ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നവരുടെ വസ്തുതകള്‍ കൈക്കലാക്കാനും ഇവര്‍ നിരവധി തവണ ശ്രമിച്ചിരുന്നു. ഇവര്‍ക്കെതിരെ കേരളാ മണിലെന്‍ഡേഴ്‌സ് ആക്ട് പ്രകാരം നാല് കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.

കടം വാങ്ങിയ പലരെയും സച്ചു ഗണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസിന് നിരവധി പരാതികളാണ് ലഭിച്ചിരുന്നത്. പലിശ മാഫിയാ സംഘത്തില്‍പ്പെട്ടവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചതിനെത്തുടര്‍ന്നാണ് സച്ചുവിനെതിരെ പരാതികളുമായി എത്താന്‍ പലരും ധൈര്യം കാട്ടിയത്. ഇതെതത്തുടര്‍ന്ന് പരാതികള്‍ സംബന്ധിച്ച് ഡെപ്യൂട്ടി കമ്മിഷണര്‍ അജിത ബീഗത്തിന്റെ നേത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ സച്ചുവിനെ നാടുകടത്താന്‍ പോലീസ് കമ്മിഷണറോട് ശുപാര്‍ശ ചെയ്യുകയായിരുന്നു.

കൊള്ളപ്പലിശയ്ക്ക് കടം ാടുക്കുന്ന ഒരാള്‍ നാടുകടത്തപ്പെടുന്നത് സംസ്ഥാനത്ത് ആദ്യമാണെങ്കിലും കഴിഞ്ഞ ഡിസംബറില്‍ കൊള്ളപ്പലിശ സംഘത്തില്‍പെട്ട ഒരാളെ ഗുണ്ടാ നിയമപ്രകാരം സിറ്റി പോലീസ് അറസ്റ്റുചെയ്തിരുന്നു. അറസ്റ്റിലായ അമ്പലമുക്ക് സ്വദേശി അമ്പുവിനെ ആറ് മാസമാണ് തടവില്‍ പാര്‍പ്പിച്ചിരുന്നത്. വരും ദിവസങ്ങളില്‍ കൊള്ളപ്പലിശക്കാരില്‍ ചിലര്‍ ഗുണ്ടാനിയമപ്രകാരം പിടിയിലായേക്കുമെന്നും കമ്മിഷണര്‍ സൂചന നല്‍കി.
Print
SocialTwist Tell-a-Friend

No comments:

Post a Comment

Contact Form

Name

Email *

Message *