Tuesday, 10 June 2014

എസ്.ഐ-എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിജ്ഞാപനം ഈയാഴ്ച പ്രസിദ്ധീകരിക്കും.

തിരുവനന്തപുരം: പോലീസ് എസ്.ഐ, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, സിവില്‍ പോലീസ് ഓഫീസര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍, വനിതാ പോലീസ്, വനിതാ എക്‌സൈസ് ഓഫീസര്‍ എന്നീ തസ്തികകളില്‍ വിജ്ഞാപനം തയ്യാറാക്കാന്‍ പി.എസ്.സി യോഗം അനുമതി നല്‍കി. ജൂണ്‍ 12-ലെ അസാധാരണ ഗസറ്റായി വിജ്ഞാപനം പ്രസിദ്ധീകരിക്കും.

ജൂലായ് 16 ആയിരിക്കും അപേക്ഷിക്കാനുള്ള അവസാന തീയതി. സമാന യോഗ്യതയുള്ളവയ്ക്ക് പൊതുപരീക്ഷ എന്ന നിലയില്‍ മൂന്നു പരീക്ഷകളായിരിക്കും നടത്തുക. ഇവ ആഗസ്തില്‍ പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നത്. കായിക ക്ഷമതാപരീക്ഷ വരുന്ന ഡിസംബര്‍, 2015 ജനവരി, ഫിബ്രവരി മാസങ്ങളിലായി നടത്തും. അഭിമുഖത്തിനു ശേഷം 2015 ജൂണില്‍ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കും. ഒരു വര്‍ഷമായിരിക്കും പട്ടികയുടെ കാലാവധി. ഈ തസ്തികകളിലെ അടുത്ത വിജ്ഞാപനം 2015 ജൂണില്‍ വീണ്ടും പ്രസിദ്ധീകരിക്കും. യൂണിഫോം സേനകളിലേക്ക് വാര്‍ഷിക തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിക്രമം കമ്മീഷന്‍ അംഗീകരിച്ചത്.

ബിരുദം യോഗ്യതയുള്ള എസ്.ഐ, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തസ്തികയ്ക്കുള്ള ഒ.എം.ആര്‍ പരീക്ഷ ആഗസ്ത് രണ്ടിനും പ്ലസ്ടു യോഗ്യതയുള്ള സിവില്‍ പോലീസ് ഓഫീസര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ പരീക്ഷ ആഗസ്ത് 16നും എസ്.എസ്.എല്‍.സി യോഗ്യതയുള്ള വനിതാ പോലീസ് പരീക്ഷ ആഗസ്ത് 30നും നടത്താനാണ് പ്രാഥമികമായി ധാരണയായത്. വനിതാ പോലീസിന് അപേക്ഷകര്‍ കൂടുതലുണ്ടാകുമെന്നതിനാല്‍ രണ്ടു ഘട്ടമായി പരീക്ഷ നടത്താനും ആലോചിക്കുന്നുണ്ട്. പരീക്ഷാത്തീയതികളും കായിക പരീക്ഷയുടെ മാസവും ഉള്‍പ്പെടുത്തി വിശദമായ വിജ്ഞാപനമാകും പ്രസിദ്ധീകരിക്കുക.

ട്രൈബല്‍ വാച്ചര്‍ നിയമനത്തിനുള്ള റാങ്ക്പട്ടിക ജൂണ്‍ 30ന് പ്രസിദ്ധീകരിക്കാനും കമ്മീഷന്‍ തീരുമാനിച്ചു. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം റാങ്ക്പട്ടിക തയ്യാറാക്കും. ഇതിന്റെ റാങ്ക് നിര്‍ണയിക്കുന്നതിനുള്ള നടപടിക്രമത്തിന് യോഗം അന്തിമരൂപം നല്‍കി. ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളിലെ 609 ഒഴിവിലേക്കുള്ള നിയമനത്തിനാണ് റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്നത്.

No comments:

Post a Comment

Contact Form

Name

Email *

Message *