Tuesday, 10 June 2014

മദ്യോപയോഗം ക്രമാതീതമായി വര്‍ധിച്ചു: എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: 418 ബാറുകള്‍ അടച്ചശേഷം സംസ്ഥാനത്തെ മദ്യോപയോഗം ക്രമാതീതമായി വര്‍ധിച്ചുവെന്ന് എക്‌സൈസ് മന്ത്രി കെ ബാബു നിയമസഭയെ അറിയിച്ചു. ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് ഏഴുലക്ഷം ലിറ്ററിന്റെ വര്‍ധനയുണ്ടായി. ബിവറേജസ് കോര്‍പ്പറേഷന് 200 കോടിയുടെ അധിക വരുമാനം ഉണ്ടായതായും ചോദ്യോത്തരവേളയില്‍ അദ്ദേഹം പറഞ്ഞു. 


യഥാര്‍ത്ഥത്തില്‍ മദ്യവില്‍പ്പന കുറഞ്ഞിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബോധവത്കരണത്തിലൂടെ യുവതലമുറയെ മദ്യപാനശീലത്തില്‍നിന്ന് പിന്‍തിരിപ്പിക്കാനുള്ള നടപടി സ്വീകരിക്കുയാവും അഭികാമ്യം. ഘട്ടം ഘട്ടമായി മദ്യവര്‍ജനം നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ബാറുകള്‍ അടച്ചതുമൂലം സംസ്ഥാനത്തെ മദ്യോപയോഗവും കേസുകളും കുറഞ്ഞുവെന്നാണ് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇക്കാര്യം എക്‌സൈസ് മന്ത്രി നേരത്തെതന്നെ നിഷേധിച്ചിരുന്നു. മദ്യവില്‍പ്പന കുറഞ്ഞിട്ടില്ലെന്ന നിലപാടാണ് അദ്ദേഹം ബുധനാഴ്ച നിയമസഭയിലും ആവര്‍ത്തിച്ചത്.

അതിനിടെ , ബാറുകളിലെ തൊഴിലാളികളോട് സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുമെന്ന് തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ നിയമസഭയെ അറിയിച്ചു. ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ എണ്ണം കുറവാണ്. കൂടുതല്‍ തൊഴിലാളികളെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുന്നകാര്യം പരിഗണിക്കും. ബാര്‍ ഹോട്ടലുകള്‍ മാത്രമെ അടച്ചിട്ടുള്ളു. ബാറുകളോട് അനുബന്ധിച്ചുള്ള ഹോട്ടലുകളും റസ്‌റ്റോറന്റുകളും തുറന്നില്ലെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

Contact Form

Name

Email *

Message *