കൊച്ചി: പുതിയ പ്ലസ് ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചത്
സുതാര്യമായിട്ടാണോ എന്ന് ഹൈക്കോടതി പരിശോധിക്കുന്നു. പുതിയ പ്ലസ് ടു
അനുവദിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ജസ്റ്റിസ്
പി.ആര്‍. രാമചന്ദ്ര മേനോന്‍ നിര്‍ദേശം നല്‍കി. കേസ് ബുധനാഴ്ച പരിഗണിക്കും.
പുതിയ സ്‌കൂളും ബാച്ചും അനുവദിക്കുന്നതില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശ സര്‍ക്കാര്‍ അവഗണിച്ചോ എന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
ഏതെങ്കിലും സ്‌കൂളിന്റെ കാര്യത്തില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ നിര്‍ദേശം മറികടന്നിട്ടുണ്ടെങ്കില്‍ മതിയായ കാരണം വേണം. അധിക ബാച്ചുകളും സ്‌കൂളുകളും അനുവദിക്കുന്നതിന് മുന്‍പ് സ്ഥലസന്ദര്‍ശനം നടത്തിയിരുന്നോ എന്നും കോടതി ചോദിച്ചു.
തങ്ങളുടെ സ്‌കൂളിന് പരിഗണന ലഭിച്ചില്ല എന്നാരോപിച്ച് 48 ഹര്‍ജികളാണ് കോടതിയിലുള്ളത്. പുതിയ പ്ലസ് ടു അനുവദിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് എന്ന പരാതിയുമായി ആദ്യം ഹൈക്കോടതിയിലെത്തിയത് അങ്കമാലി കിടങ്ങൂര്‍ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, പത്തനംതിട്ട കുമ്പനാട് നോയല്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍ എന്നിവയുടെ മാനേജ്‌മെന്റുകളാണ്.
പ്ലസ് ടു അനുവദിക്കുന്നതില്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്ന് സര്‍ക്കാറിനു വേണ്ടി ഹാജരായ സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ടി.ടി. മഹമൂദ് കോടതിയെ അറിയിച്ചു. ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകളും ആവശ്യവുമെല്ലാം പരിഗണിച്ചാണ് പുതിയ സ്‌കൂളും ബാച്ചും അനുവദിച്ചത്. ഈ അവസരത്തില്‍ കോടതി ഇടപെടുന്നത് പ്രവേശന നടപടികളെ ബാധിക്കുമെന്നും കുട്ടികളുടെ ഭാവി തന്നെ ഇതുമൂലം അവതാളത്തിലാകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പുതിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ അനുവദിക്കുമ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ സ്‌കൂളിനു ശേഷം കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന് പരിഗണന നല്‍കുമെന്നും ഉത്തരവിലുണ്ടായിരുന്നതായി പരാതിക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ചട്ടങ്ങളും മാനദണ്ഡങ്ങളും അവഗണിക്കപ്പെട്ടെന്നാണ് പരാതി.
ക്രമക്കേടുകളും സ്വജനപക്ഷപാതവും ഒഴിവാക്കുന്നതിനായാണ് മാനദണ്ഡങ്ങള്‍ വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നത്. എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ തന്നെ മറികടന്നു എന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.
പുതിയ പ്ലസ് ടു കോഴ്‌സും അധിക ബാച്ചും ഉള്‍പ്പെടെ 699 ബാച്ച് കൂടി അനുവദിക്കാന്‍ ജൂലായ് 23-നാണ് മന്ത്രിസഭ തീരുമാനിച്ചത്. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളുടെ ലിസ്റ്റും പ്രസിദ്ധീകരിച്ചു. മന്ത്രിസഭാ തീരുമാനത്തിനു ശേഷം 24 മണിക്കൂറിനകം സര്‍ക്കാര്‍ ഉത്തരവിറങ്ങേണ്ടതാണ്. എന്നാല്‍ ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.
ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചില സ്‌കൂളുകള്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. സര്‍ക്കാര്‍ ഉത്തരവിറങ്ങും മുന്‍പേ മാനേജ്‌മെന്റുകള്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ തുടങ്ങിയതായും പരാതിക്കാര്‍ ആരോപിക്കുന്നു.

No comments:
Post a Comment