കോഴിക്കോട്: കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാ
അധ്യാപകന്‍ 21 വിദ്യാര്‍ഥികളെ പീഡിപ്പിച്ചതായി പരാതി. അഞ്ചാം ക്ലാസിലെയും
ഏഴാം ക്ലാസിലേയും പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് പരാതി.
രക്ഷിതാക്കളാണ് പരാതിയുമായി രംഗത്തുവന്നത്. നിരവധി കാലമായി തുടരുന്ന ഈ
പീഡനത്തിനെതിരെ പ്രതികരിച്ച പി.ടി.എ. പ്രസിഡന്റിനെ തല്‍സ്ഥാനത്ത് നിന്ന്
നീക്കിയതായി രക്ഷിതാക്കള്‍ പരാതിപ്പെട്ടു. സംഭവം പുറത്തുവന്നതിനെ
തുടര്‍ന്ന് അധ്യാപകന്‍ ഇപ്പോള്‍ അവധിയിലാണ്.
ശിക്ഷിക്കാന്‍ എന്ന പേരില്‍ മുറിയിലേയ്ക്ക് വിളിച്ചുവരുത്തി വാതില്‍ അടച്ചശേഷമാണ് അധ്യാപകന്‍ തങ്ങളെ ഉപദ്രവിച്ചക്കാറുള്ളതെന്ന് കുട്ടികള്‍ പറയുന്നതിന്റെ സി.ഡി.യും പുറത്തുവന്നിട്ടുണ്ട്. അടിക്കാന്‍ എന്ന വ്യാജേന ശരീരഭാഗങ്ങളില്‍ പിടിക്കുകയാണ് അധ്യാപകന്റെ പതിവെന്നും അവര്‍ പറഞ്ഞു. ഇതിനെതിരെ സ്‌കൂളില്‍ സ്ഥാപിച്ച പരാതിപ്പെട്ടിയില്‍ പരാതി എഴുതിയിട്ടിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അധ്യാപകനെതിരെ പരാതി നല്‍കുന്നവരെ സ്‌കൂള്‍ അധികൃതര്‍ ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയുണ്ട്.
എന്നാല്‍, പി.ടി.എയും ജാഗ്രതാ സമിതിയും സംഭവത്തെക്കുറിച്ച് അന്വേഷിച്ചെങ്കിലും അധ്യാപകന്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതായി ഹെഡ്മാസ്റ്റര്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വനിതാ സി.ഐയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

No comments:
Post a Comment