ന്യൂഡല്‍ഹി: ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റിലൂടെയുള്ള െറയില്‍വേ ടിക്കറ്റ് ബുക്കിങ് എളുപ്പമാക്കി പുതിയ സംവിധാനം നിലവില്‍വന്നു.
മിനിറ്റില്‍ 7200 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്ന സംവിധാനമാണ് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വികസിപ്പിച്ചത്. ഇതുവരെ മിനിറ്റില്‍ 2000 ടിക്കറ്റുകള്‍ മാത്രമേ ബുക്കുചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇതിന്റെ ഉദ്ഘാടനം റെയില്‍വേമന്ത്രി സദാനന്ദഗൗഡ നിര്‍വഹിച്ചു.
180 കോടിരൂപ ചെലവിലാണ് പുതിയ സംവിധാനം വികസിപ്പിച്ചെടുത്തത്. ഇതിലൂടെ ഒരേസമയം 1.2 ലക്ഷം പേര്‍ക്ക് ഇ-ടിക്കറ്റ് ബുക്കുചെയ്യാനാകും. നിലവില്‍ 40,000 പേര്‍ക്കുമാത്രമാണ് ഇതിന് സൗകര്യമുള്ളത്. പുതിയ സംവിധാനത്തിലൂടെ ബുക്കിങ്ങിന് കാലതാമസവും തടസ്സവും നേരിടുന്നുവെന്ന യാത്രക്കാരുടെ പരാതിക്ക് പരിഹാരമാകുമെന്ന് െറയില്‍വേ അധികൃതര്‍ കരുതുന്നു.
തീവണ്ടികളുടെ സമയവിവരങ്ങള്‍ മൊബൈല്‍ഫോണിലൂടെയും കമ്പ്യൂട്ടറിലൂടെയും അറിയാനുള്ള മൊബൈല്‍ ആപ്ലൂക്കേഷനും ഡെസ്‌ക് ടോപ്പ് ആപ്ലൂക്കേഷനും പുറത്തിറക്കിയിട്ടുണ്ട്. വിന്‍ഡോസ്-8 പ്ലൂറ്റ് ഫോമിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക. വിന്‍ഡോസ്-8 ഫോണുകളില്‍ ഇവ സൗജന്യമായി ലഭിക്കും. താമസിയാതെ ആന്‍ഡ്രോയ്ഡ് ഫോണുകളിലും ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
യാത്രചെയ്യേണ്ട തീവണ്ടികളുടെ പൂര്‍ണ വിവരങ്ങള്‍ ലഭിക്കുമെന്നതാണ് ആപ്ലൂക്കേഷനുകളുടെ പ്രത്യേകത. സ്റ്റേഷനുകളില്‍ വണ്ടി വരുന്നതിന്റെയും പോകുന്നതിന്റെയും സമയം, തീവണ്ടികളുടെ സമയവിവരങ്ങള്‍, ഏത് സ്റ്റേഷനിലെത്തി, റദ്ദാക്കല്‍, പുനഃക്രമീകരണം, വഴിതിരിച്ചു വിടല്‍ തുടങ്ങിയ എല്ലാവിവരങ്ങളും അറിയാനാകും.
ബുക്കിങ് കേന്ദ്രങ്ങളിലെ പണമിടപാടിന്റെ തിരക്ക് കുറയ്ക്കാന്‍ 'ഗോ ഇന്ത്യ സ്മാര്‍ട്ട് കാര്‍ഡ്' ഉള്‍പ്പെടെയുള്ള പരിപാടികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൗണ്ടറുകളില്‍ പോകാതെ ഓണ്‍ലൈനായി ചരക്കുകടത്തിന് വാഗണ്‍ ബുക്കുചെയ്യാനും, പണമടയ്ക്കാനും ഇ-ഡിമാന്‍ഡ്, ഇ-ഡൈവേര്‍ഷന്‍ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

No comments:
Post a Comment