Saturday, 9 August 2014

ചൈനയെ ശത്രുരാജ്യമായി കാണരുതെന്ന് ഇന്ത്യയോട് അമേരിക്ക.

ന്യൂഡല്‍ഹി: ചൈനയെ ഇനിയും ശത്രുരാജ്യമായി കാണരുതെന്ന് ഇന്ത്യയോട് അമേരിക്ക. ഇന്ത്യയും അമേരിക്കയുംതമ്മില്‍ പ്രതിരോധമേഖലയിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും സുരക്ഷാ സഹകരണത്തില്‍ ജപ്പാനെക്കൂടി പങ്കാളിയാക്കണമെന്നും യു.എസ്. പ്രതിരോധ സെക്രട്ടറി ചക് ഹേഗല്‍ ഡല്‍ഹിയില്‍ ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ പറഞ്ഞു.


അമേരിക്കയുമായുള്ള ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇന്ത്യക്ക് ചൈനയുമായുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്താനാവണം. കെണികളും ശത്രുതകളും ഒഴിവാക്കിക്കൊണ്ടുള്ള ബന്ധമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് സമാധാന അന്തരീക്ഷമുണ്ടാക്കലാണ് അമേരിക്കയുടെ ലക്ഷ്യം. അതിന് ഇന്ത്യയുടെ സഹകരണം തുടര്‍ന്നും ഉണ്ടാവണം. ചൈനയെ അതില്‍ പങ്കാളിയാക്കുകയും വേണം-ഹേഗല്‍ പറഞ്ഞു.

സുരക്ഷാ സഹകരണത്തില്‍ ജപ്പാനെക്കൂടി സഹകരിപ്പിക്കുന്നതിന്റെ ആവശ്യകതയും അദ്ദേഹം ആവര്‍ത്തിച്ചു. പ്രതിരോധ മേഖലയില്‍ മൂന്നു രാഷ്ട്രങ്ങള്‍ക്കും സഹകരിച്ച് മുന്നേറാനാവണം. ഇന്ത്യയെ ലോകശക്തിയാക്കാനും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നേടാനും അമേരിക്കയുടെ എല്ലാ സഹായവും ഹേഗല്‍ വാഗ്ദാനം ചെയ്തു.

No comments:

Post a Comment

Contact Form

Name

Email *

Message *