കൊച്ചി: അന്തര്‍സംസ്ഥാന വോള്‍വോ ബസ്സുകളില്‍ കണ്ടക്ടര്‍ക്ക് പകരം
ഡ്രൈവര്‍ കം കണ്ടക്ടര്‍ ലൈസന്‍സ് ഉള്ള ജീവനക്കാരെ നിയമിക്കണമെന്ന
ഡ്രൈവര്‍മാരുടെ ആവശ്യം മറികടക്കാന്‍ കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റിന്റെ
പുതിയ നീക്കം. ഇതിനായി തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളില്‍ നിന്ന്
പുറപ്പെടുന്ന അന്തര്‍ സംസ്ഥാന വോള്‍വോ ബസ്സുകള്‍ക്ക് തൃശ്ശൂര്‍, പാലക്കാട്
ഡിപ്പോകളില്‍ വെച്ച് ഡ്രൈവര്‍മാരെ മാറ്റാന്‍ സംവിധാനം ഏര്‍പ്പെടുത്തി.
ഇതോടെ ബസ് ഒന്നിന് രണ്ട് ഡ്രൈവര്‍മാരും ഒരു കണ്ടക്ടറും വേണ്ടിവരും.
ടിക്കറ്റ് റിസര്‍വേഷന്‍ സൗകര്യമുള്ള ബസ്സില്‍ കണ്ടക്ടറുടെ ആവശ്യമില്ലെന്നിരിക്കെയാണ് ഒരു ഷെഡ്യൂളില്‍ 4000 രൂപയുടെ അധികബാധ്യത കോര്‍പ്പറേഷന്‍ ഏറ്റെടുക്കുന്നത്. കണ്ടക്ടര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന ഐ.എന്‍.ടി.യു.സി., സി.ഐ.ടി.യു സംഘടനകളുടെ സമ്മര്‍ദ്ദമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്ന് ഡ്രൈവേഴ്‌സ് യൂണിയന്‍ ആരോപിക്കുന്നു. നഷ്ടത്തിലോടുന്ന വോള്‍വോ സര്‍വ്വീസുകളിലെ പുതിയ തീരുമാനം യാത്രക്കാര്‍ക്ക് സമയനഷ്ടവും ഉണ്ടാക്കുന്നു.
ഒരു ബസ്സില്‍ രണ്ട് ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെ നിയമിച്ചാല്‍ ജോലിഭാരം ഒരേപോലെ വീതിക്കപ്പെടും. ഈ ആവശ്യമുയര്‍ത്തി ഡ്രൈവേഴ്‌സ് യൂണിയന്‍ ജൂലായ് 17-ന് മാനേജിങ് ഡയറക്ടര്‍ക്ക് കത്ത് കൊടുത്തിരുന്നു. മുന്‍കൂര്‍ റിസര്‍വേഷന്‍ ഉള്ള ബസ്സില്‍ കണ്ടക്ടറുടെ ആവശ്യം കുറവാണെന്നും ഇവര്‍ പറയുന്നു.കണ്ടക്ടര്‍ ലൈസന്‍സുള്ള നിരവധി ഡ്രൈവര്‍മാര്‍ സംസ്ഥാനത്തുണ്ട്. എന്നാല്‍ ഡ്രൈവിങ് ലൈസന്‍സുള്ള കണ്ടക്ടര്‍മാര്‍ കുറവാണ്. ഇതേ തുടര്‍ന്ന് കണ്ടക്ടര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന വാദം ഉയര്‍ത്തി ഐ.എന്‍.ടി.യു.സി.യും, സി.ഐ.ടി.യു.വും രംഗത്തുവന്നു. ഇതോടെയാണ് ഡ്രൈവര്‍മാരെ മാറ്റാന്‍ തീരുമാനിച്ചത്.
തിരുവനന്തപുരത്ത് നിന്നുള്ള ബസ്സുകള്‍ക്ക് തൃശ്ശൂരില്‍ വെച്ചും കോട്ടയത്ത് നിന്നുള്ള ബസ്സുകള്‍ക്ക് പാലക്കാട് വെച്ചുമാണ് ഡ്രൈവര്‍മാരെ മാറ്റുന്നത്. ബാംഗ്ലൂരേക്ക് പോകുമ്പോഴും തിരിച്ചും ഉള്ള യാത്രകളില്‍ പ്രസ്തുത ഡിപ്പോകളില്‍ വാഹനങ്ങളുടെ കേടുപാടുകള്‍ പരിശോധിക്കും. ഇവിടെ വെച്ച് ഡ്രൈവര്‍മാരും മാറും. ഇതുമൂലം യാത്രക്കാര്‍ക്ക് ഒരു മണിക്കൂറോളം സമയനഷ്ടവുമുണ്ട്. ഡ്രൈവര്‍മാരില്‍ ഒരാള്‍ 280 കിലോമീറ്ററും രണ്ടാമത്തേയാള്‍ 900 കിലോമീറ്ററും ഓടിക്കേണ്ടി വരും.
മോട്ടോര്‍വാഹന നിയമപ്രകാരം ദീര്‍ഘദൂര ബസ്സുകളില്‍ അഞ്ച് മണിക്കൂറിലധികം ഒരു ഡ്രൈവര്‍ വാഹനമോടിക്കരുതെന്നിരിക്കെയാണ് കെ.എസ്.ആര്‍.ടി.സി. യുടെ നിയമലംഘനം. സ്വകാര്യ ബസ്സുകളിലും തമിഴ്‌നാട്-കര്‍ണാടക സംസ്ഥാനങ്ങളുടെ ബസ്സുകളിലും ഡ്രൈവര്‍ കം കണ്ടക്ടര്‍ ലൈസന്‍സ് ഉള്ളവരാണ് ബസ് ഓടിക്കുന്നത്.

No comments:
Post a Comment